web analytics

വൃത്തിയില്ലാത്ത സീറ്റ്, കഴിക്കാൻ നൽകിയത് വേവിക്കാത്ത ഭക്ഷണവും പഴകിയ പഴങ്ങളും; എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രാനുഭവം പങ്കുവെച്ച് യാത്രക്കാരൻ

ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലെ മോശം യാത്രാനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രയുടെ വീഡിയോ ആണ് വൈറലാവുന്നത്.A passenger shares his business class travel experience on an Air India flight

ജീർണിച്ചതും വൃത്തിഹീനവുമായ സീറ്റുകളാണ് കിട്ടിയത്. കൂടാതെ പാകം ചെയ്യാത്ത ഭക്ഷണമാണ് കഴിക്കാൻ ലഭിച്ചതെന്നുമാണ് ആക്ഷേപം. ഒരു പേടിസ്വപ്നത്തെക്കാള്‍ ഒട്ടും കുറവായിരുന്നില്ല ആ യാത്രയെന്ന് ആണ് വിനീത് എന്ന യാത്രക്കാരൻ വിവരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയാണ് യാത്രക്ക് ചെലവഴിക്കേണ്ടി വന്നതെന്നും വിനീത് എന്ന യാത്രക്കാരന്‍ പറയുന്നു.

ഒരു ദുരനുഭവം…

കുറച്ച് വർഷങ്ങളായി എമിറേറ്റ്‌സിനൊപ്പം പറന്നതിന് ശേഷം, എൻ്റെ പതിവ് ലക്ഷ്യസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടൻ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഞാൻ അടുത്തിടെ എയർ ഇന്ത്യയിലേക്ക് മാറി.

ഇന്നലത്തെ എന്‍റെ യാത്ര ഒരു പേടിസ്വപ്നത്തില്‍ കുറവായിരുന്നില്ല. ഒഫീഷ്യല്‍ ട്രിപ്പിനായി ബിസിനസ് ക്ലാസായിരുന്നു ബുക്ക് ചെയ്തത്. സീറ്റുകൾ വൃത്തിയില്ലാത്തതും ജീർണിച്ചതുമായിരുന്നു. 35ൽ 5 സീറ്റുകളെങ്കിലും പ്രവർത്തനക്ഷമവുമായിരുന്നില്ല. 25 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത് വിനീതിന്‍റെ പോസ്റ്റില്‍ പറയുന്നു.

ഒന്നുറങ്ങാനായി നോക്കിയെങ്കിലും തൻ്റെ ഇരിപ്പിടം ഫ്ലാറ്റ് ബെഡ് ആക്കി മാറ്റാന്‍ സാധിച്ചില്ലെന്നും വിനീത് ആരോപിക്കുന്നു. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വേവിക്കാത്ത ഭക്ഷണവും പഴകിയ പഴങ്ങളും തന്നു .

ടിവി കാണാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തന്‍റെ ബാഗുകള്‍ക്ക് കേടുപാടു സംഭവിച്ചതായും വിനീത് വിശദീകരിക്കുന്നു.കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍ലൈന്‍സ് ഉണ്ടായിരുന്നിട്ടും ന്യൂയോര്‍ക്കിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളതുകൊണ്ടാണ് എയര്‍ ഇന്ത്യ തെരഞ്ഞെടുത്തതെന്നും യാത്രക്കാരന്‍ പറയുന്നു.

സീറ്റുകളുടെയും ഭക്ഷണത്തിന്‍റെയും ചിത്രങ്ങളും വിനീത് ഷെയര്‍ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൻ്റെ സ്‌ക്രീൻ ഷോട്ടും വിനീത് പങ്കിട്ടു.

“പ്രിയപ്പെട്ട സർ, അസൗകര്യത്തില്‍ ഞങ്ങൾ ഖേദിക്കുന്നു, ഞങ്ങളുടെ യാത്രക്കാർക്ക് അത്തരം അസൗകര്യങ്ങൾ നേരിടാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല.നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ, സീറ്റ് നമ്പർ, DBR/ ഫയലർ റഫറൻസ് നമ്പർ എന്നിവ ഞങ്ങൾക്ക് മെസേജ് ചെയ്യുക. ഞങ്ങള്‍ ഉടനത് പരിശോധിക്കും.

പ്രിയ സർ, നിങ്ങളുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുകയും നിങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദിക്കുകയും ചെയ്യുന്നു.”എയര്‍ ഇന്ത്യ കുറിച്ചു. പോസ്റ്റിനു പിന്നാലെ നിരവധി യാത്രക്കാരാണ് എയര്‍ ഇന്ത്യ യാത്രയില്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img