അതീവ രഹസ്യമായി യുകെയിൽ നിന്നും തിരിച്ചെത്തിച്ചത് 100 ടൺ സ്വർണം

ന്യൂഡൽഹി:വിദേശ ലോക്കറുകളിൽ ഇന്ത്യ സൂക്ഷിച്ചിട്ടുള്ള ടൺ കണക്കിന് സ്വർണത്തിൽ നിന്ന് ഒരു ഭാഗം തിരികെ ഇന്ത്യയിലേക്കെത്തിച്ചു. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമാണ് ഇന്ത്യയിൽ എത്തിച്ചത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും ആസൂത്രണത്തിനും ശേഷമാണ് അതീവ രഹസ്യമായി കൈമാറ്റം നടത്തിയത്. 100 ടൺ സ്വർണമാണ് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്നിരിക്കുന്നത്. വിദേശത്ത് സ്വർണം സൂക്ഷിക്കുന്ന ബാങ്കിന് നൽകുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആർബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധർ പറയുന്നത്.

1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വർണം വലിയ തോതിൽ ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. വിദേശത്തുള്ള സ്വർണ നിക്ഷേപത്തിൽ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നിൽ ഒന്നു മാത്രമാണ് ഇന്ത്യയിൽ സൂക്ഷിക്കുന്നത്.

വരും മാസങ്ങളിലും സമാനമായ നടപടി റിസർവ് ബാങ്ക് കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് ആർബിഐയുടെ കൈവശം 822.10 ടൺ സ്വർണമാണുള്ളത്. ഇതിൽ 408.31 ടൺ സ്വർണം രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിലുള്ള നിക്ഷേപം റിസർവ് ബാങ്ക് വർധിപ്പിച്ച് വരികയാണ്. മൂല്യത്തിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ നിന്ന് ഇന്ത്യൻ രൂപയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വർണനിക്ഷേപം വർധിപ്പിക്കുന്നത്.1991-ൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചന്ദ്രശേഖർ സർക്കാർ സ്വർണം പണയംവെച്ചിരുന്നു. 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം “ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്” ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. “ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം” എന്നതായിരുന്നു ആ നയം.

100 ടൺ അഥവാ 1 ലക്ഷം കിലോഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നത്. 1991 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഇത്രയും വലിയ തോതിൽ സ്വർണം നീക്കുന്നത്. മുംബൈയിലെ മിൻ്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന നിലവറകളിലാണ് സ്വർണ്ണം സൂക്ഷിച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ ഇതുവരെ 19 ടൺ സ്വർണമാണ് ആർബിഐ വാങ്ങിക്കൂട്ടിയത്. മുൻവർഷം മൊത്തത്തിൽ വാങ്ങിയത് 16 ടൺ മാത്രമാണ്. 2019 മുതലാണ് ആർബിഐ സ്വർണം വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്. ഇതിന് മുൻപ് 2009ൽ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടൺ സ്വർണം ആർബിഐ വാങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

Other news

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

Related Articles

Popular Categories

spot_imgspot_img