തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ് വർക്കലയിൽ പിടിയിലായി. ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 വയസുകാരനാണ് പിടിയിലായത്.
വർക്കല പോലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലിത്വാനിയ സ്വദേശിയായ ഇയാൾ റഷ്യയിൽ സ്ഥിരതാമസക്കാരനാണ്. ഇയാൾക്കെതിരെ ഡൽഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ഡൽഹിയിലെ പാട്യാല കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
കണ്ണൂര്‍: കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂര്‍ തലശ്ശേരിയില്‍ ആണ് സംഭവം. അണുബാധയെ തുടർന്നാണ് യുവാവിന്റെ വലതുകൈപ്പറ്റി മുഴുവനായി മുറിച്ചു മാറ്റിയത്.
ഒരു മാസം മുമ്പാണ് കണ്ണൂർ മാടപ്പീടികയിലെ ക്ഷീര കര്‍ഷകനായ രജീഷിന്റെ കയ്യില്‍ മീന്‍ കൊത്തി മുറിവുണ്ടായത്. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് അണുബാധയ്ക്ക് കാരണമായത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിനെ മീൻ കൊത്തുകയായിരുന്നു.
കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറഞ്ഞു. ഇതേതുടർന്ന് വിരല്‍ത്തുമ്പില്‍ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ അനുഭവപ്പെട്ടു. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് രജീഷിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.
മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജീഷിനെ കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറഞ്ഞു. ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയല്‍ അണുബാധയാണ് രജീഷിനെ ബാധിച്ചത്. അണുബാധ വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് പടര്‍ന്നിരുന്നു. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നും രതീഷ് കൂട്ടിച്ചേർത്തു.