തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തിൽ ചാർത്താൻ സ്വർണ്ണമാലയും സമർപ്പിച്ചു. ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ പാലാഴിയാണ് ഇവ സമർപ്പിച്ചത്.A non-resident made an offering of a quarter crore rupees to Guruvayoorappan
ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതിൽമാടത്തിന് മുന്നിൽ ദശാവതാര വിളക്കിൽ ദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റർ കെ പി വിനയൻ സമർപ്പണം എറ്റുവാങ്ങി.
മുൻ ഭരണ സമിതി അംഗം മനോജ് ബി നായർ, പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി മാനേജർ കെ രാമകൃഷ്ണൻ, വിനു പരപ്പനങ്ങാടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാട് സമർപ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.