web analytics

പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് പുതിയ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുമായി പോലീസ്

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെജാഗ്രത പാലിക്കണമെന്നുപോലീസ്.വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പർ ശേഖരിച്ചശേഷം അവരെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത് എന്ന് പോലീസമുന്നറിയിപ്പ് നൽകുന്നു.

കേരള പോലീസിലെ ഫേസ്ബുക്ക് പോസ്റ്റ്:

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പർ ശേഖരിച്ചശേഷം അവരെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകൾ എന്നിവ തട്ടിപ്പുകാരൻ അയച്ചുനൽകുന്നു. തുടർന്ന് വ്യാജ പോലീസ് യൂണിഫോം ധരിച്ച് സ്കൈപ്പ് വീഡിയോ കോളിലൂടെ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Read also; യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ വ്യാപക മോഷണം; ഇരുപതോളം ആളുകളുടെ മൊബൈൽ ഫോണുകളും പണവും നഷ്ടമായി

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു;...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ...

Related Articles

Popular Categories

spot_imgspot_img