-
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്. പരിശോധനയ്ക്കിടെ പോലീസുകാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപെടാൻ ശ്രമിച്ചു. കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിലാണ് സംഭവം. ഡാൻസഫ് സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്.
പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു. തുടർന്ന് ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ ബാബു നിലവിൽ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. അടുത്ത ആഴ്ച ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക് പരിക്കെറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.