കൈക്കരുത്തിൻ്റെ ബലത്തിൽ അമ്മയും മക്കളും; പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണ നേട്ടം സ്വന്തമാക്കി ഇടുക്കിയിലെ അമ്മയും മക്കളും

ഇടുക്കി: പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണ നേട്ടം സ്വന്തമാക്കി ഇടുക്കിയിലെ അമ്മയും മക്കളും. ഇടുക്കി ജില്ല പൊലീസ് ടെലികമ്യൂണിക്കേഷന്‍ എസ്.ഐ ബൈജുബാലിന്റെ ഭാര്യയായ കാര്‍ത്തിക മക്കളായ ബാലനന്ദയും നൈനികയുമാണ് സ്വർണം നേട്ടം കൈവരിച്ചത്.

തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തില്‍ നടന്ന 47- മാത് ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കിലോ വിഭാഗത്തില്‍ മക്കളായ കെ.നൈനികക്ക് രണ്ട് സ്വര്‍ണ മെഡലുകളും, 45 കിലോ വിഭാഗത്തില്‍ കെ. ബാലനന്ദക്ക് രണ്ട് സ്വര്‍ണ മെഡലുകളുമാണ് കിട്ടിയത്. എസ്.കാര്‍ത്തികയ്ക്ക് സീനിയര്‍ വനിത 70 കിലോ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളും ലഭിച്ചു.

എസ് കാര്‍ത്തിക ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ്. ഇരുവരുടെയും മക്കളായ കെ. ബാല നന്ദ, കെ നൈനിക എന്നിവര്‍ പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്, നാലാം ക്ലാസ് വിദ്യാര്‍ഥിനികളാണ്.

ഇടുക്കി ജില്ലയില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൈനിക. മൂവരുടെയും പരിശീലകര്‍ ഇടുക്കി ഭൂമിയംകുളം സ്വദേശികളായ എം.എ ജോസ് (ലാലു), ജിന്‍സി ജോസ് എന്നിവരാണ്.

2025 ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ

വിഎസിനെതിരെ പോസ്റ്റ്; അധ്യാപകൻ അറസ്റ്റിൽ തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം...

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി

കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ...

Related Articles

Popular Categories

spot_imgspot_img