കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലിലെ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്ന് കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുമ്പും ഇത്തരത്തിൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായിരുന്നു.
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റിയിരുന്നു.
കൂടാതെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന സംഭവവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം നടന്നത്.
കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളാണ് അന്ന് കൂടെയുണ്ടായിരുന്നത്.
കൊടി സുനിയുടെ പരോൾ റദ്ദാക്കി
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. പരോൾ വ്യവസ്ഥകൾ ലംഘിച്ചതായി മീനങ്ങാടി പോലീസ് സ്റ്റേഷന്റെ റിപ്പോർട്ടിനെ തുടർന്ന് നടപടിയെടുത്തതാണ്.
ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. അമ്മയുടെ അസുഖവും വീട്ടിലെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.
പരോൾ വ്യവസ്ഥ പ്രകാരം, കണ്ണൂർ-കോഴിക്കോട് ജില്ലകളിൽ പ്രവേശനം വിലക്കിയിരുന്നതിനാൽ തലശ്ശേരി കോടതിയിൽ വിചാരണയ്ക്കായി ഹാജരാകുന്നതിനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നാൽ, കൊടി സുനി വയനാട്ടിലേക്ക് പോയെന്നും മീനങ്ങാടിയിൽ താമസിക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ കൊടി സുനി അവിടെ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ, സംസ്ഥാനത്തിന് പുറത്താണ് ഉണ്ടായിരുന്നതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
മീനങ്ങാടി സിഐയുടെ റിപ്പോർട്ടിൽ, സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥ കൊടി സുനി പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോൾ റദ്ദാക്കിയത്.
കൊടി സുനിയെ പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചു.
ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് മദ്യം നൽകി; 3 പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂർ: ടിപി വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി തുടങ്ങിയവർക്ക് മദ്യം വാങ്ങി നൽകിയ പോലീസുകാർക്ക് സസ്പെൻഷൻ.
പ്രതികളെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മദ്യം വാങ്ങി നൽകിയത്. സംഭവത്തിൽ പ്രതികൾക്ക് എസ്കോർട്ട് പോയ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ മൂന്ന് പൊലീസുകാരെ ആണ് സസ്‌പെൻഡ് ചെയ്തത്.
തലശ്ശേരി കോടതിയിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇവർ പ്രതിക്ക് മദ്യം കൈമാറിയതെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി മറ്റൊരാശ കൊണ്ട് വന്ന മദ്യം പൊലീസുകാർ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു.
മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കർശന നടപടിയെടുക്കുകയായിരുന്നു.
Summary: A mobile phone was once again seized from Kannur Central Jail. The device was found hidden under a stone near the premises of Block 1, raising serious concerns about recurring security breaches within the prison.