ഈരാറ്റുപേട്ട തീക്കോയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തീക്കോയി സ്വദേശി ജിൻസ് മോൻ തോമസിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.