പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു. കഞ്ചോട് സ്വദേശി മനുവാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കലഞ്ഞൂര്‍ ഒന്നാംകുറ്റിയിലാണ് സംഭവം നടന്നത്. സുഹൃത്ത് ശിവപ്രസാദിന്റെ വീട്ടില്‍ വച്ചായിരുന്നു മനുവിന് കുത്തേറ്റത്. ശിവപ്രസാദ് തന്നെയാണ് മനുവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.
പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.