വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടു പോകുന്നു; സുഹൃത്തുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തു

സോഷ്യൽ മീഡിയയിൽ വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ ന​ഗറിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഈ കിഡ്നാപ്പിം​ഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്.

ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന ഒരാളെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്. ഇവരുടെ ഒരു സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.

യുവാക്കൾ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ തല ഒരു തുണികൊണ്ട് മൂടാൻ ശ്രമിക്കുന്നതും അയാളെ മയക്കി ബൈക്കിൽ കിടത്തി കൊണ്ടുപോവുകയുമാണ്. ഈ സംഭവം കണ്ടതോടെ ഒരാൾ ബൈക്ക് തടഞ്ഞു. അപ്പോഴേക്കും മറ്റ് കുറച്ചാളുകൾ കൂടി അങ്ങോട്ടെത്തുകയും ചെയ്തു. അവരെല്ലാം കൂടി യുവാക്കളെ തടയുന്നതും ചോദ്യം ചെയ്യുന്നതും കാണാം.

എന്നാൽ, യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ സമ്മതിച്ചു.

വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി മാറി. അതോടെ യുവാക്കൾക്കെതിരെ കനത്ത വിമർശനവുമായി ആളുകൾ രം​ഗത്തെത്തി. മാത്രമല്ല, ഇവർക്കെതിരെ നടപടിയെടുക്കണമെന്നും, വീഡിയോയുടെ പേരും പറഞ്ഞ് സമൂഹത്തിൽ ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾ നടത്തുന്നതിനെ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഒടുവിൽ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary : A man is kidnapped in broad daylight for viral content; The young men who were friends were arrested

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

Related Articles

Popular Categories

spot_imgspot_img