ലണ്ടൻ∙ സ്കോട്‌ലൻഡിൽ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. എഡിൻബറോയിലെ സൗത്ത് ഗൈൽ മേഖലയിൽ നിന്നാണ് 22 കാരിയായ സാന്ദ്ര സജുവിനെ കാണാതായത്.
ഡിസംബർ 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. സാന്ദ്രയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് എഡിൻബറോയിലെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
സാന്ദ്ര എവിടെയാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും പൊലീസ് പറഞ്ഞു. 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോൾ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
സാന്ദ്രയെ പറ്റി വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവരോ കേസ് നമ്പർ 3390 ഉദ്ധരിച്ച് 101 ൽ സ്കോട്ട്ലൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോർസ്റ്റോർഫിൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോർജ് നിസ്ബെറ്റ് പറഞ്ഞു.