ഷിംല : ഹിമാചൽ പ്രദേശിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. ഫറോക്ക് ചുങ്കം കുന്നത്ത് മട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് (26) ആണു മരിച്ചത്. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദൾശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേയക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.
