ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. A Malayali couple met a tragic end in a car accident in Dallas, US
വിക്ടര്‍ വര്‍ഗ്ഗീസ് (സുനില്‍- 45), ഭാര്യ ഖുശ്ബു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്. സ്പ്രിങ് ക്രീക്ക്- പാര്‍ക്കര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇവർ.
എഴുമറ്റൂര്‍ മാന്‍കിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വര്‍ഗ്ഗീസിന്റെയും അമ്മിണി വര്‍ഗ്ഗീസിന്റെയും മകനാണ് വിക്ടര്‍ വര്‍ഗ്ഗീസ്.
ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അന്തരിച്ച അമേരിക്കന്‍ സാഹിത്യകാരന്‍ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടര്‍.