web analytics

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറും ജനറേറ്ററും ഉള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.


കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങൾ ഫയർഫോഴ്‌സ് സ്വീകരിച്ചിട്ടുണ്ട്.

കെട്ടിടത്തിനുള്ളില്‍ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾക്കാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എക്സ്റ്റോസ്റ്റിങ്ങ് സംവിധാനം എത്തിച്ചു പുക പുറത്തേക്ക് തള്ളാൻ ശ്രമം തുടരുകയാണ്.

അടുത്ത അഞ്ചുദിവസം മഴ, ശക്തമായ കാറ്റ്

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.

ഇതിന്റെ എല്ലാം ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 2-3 ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂരിനും കാസര്‍കോടിനും പുറമെ കോഴിക്കോടും യെല്ലോ അലര്‍ട്ടാണ്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോഡും യെല്ലോ മുന്നറിയിപ്പാണുള്ളത്.

കനത്തമഴയിൽ റമ്പൂട്ടാൻ കർഷകർക്കും ദുരിതം. മുമ്പേ മഴ പെയ്തതിനാൽ, മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ പൊഴിഞ്ഞുപോകുകയാണ്.

സാധാരണ ജൂണിലാണ് റമ്പൂട്ടാൻ വിളവെടുക്കുന്നത്. മേയ് അവസാനത്തോടെ ഇത്തവണ കാലവർഷമെത്തി.

നല്ലവിളവ് ലക്ഷ്യമിട്ട് റമ്പൂട്ടാൻ കൃഷിചെയ്‌ത ചെറുകിട കർഷകരെയാണ് അപ്രതീക്ഷിത മഴ ബാധിച്ചത്.

കനത്ത മഴയിൽ, അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിൻ്റെ കഴിവ് നഷ്‌ടമാകുകയും

അതുവഴി റമ്പൂട്ടാൻ്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതാകുകയുമാണ്.

ഇത് കായ് പൊഴിച്ചിലിന് കാരണമാകുന്നെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. ഡോളമൈറ്റ്, കുമിൾനാശിനി

എന്നിവ പ്രയോഗിക്കുന്നതിലൂടെ ഒരു പരിധിവരെ അമ്ലത യുടെയും ക്ഷാരഗുണത്തിന്റെയും അനുപാതം നില നിർത്താനാകും.

മഴയ്ക്കു മുമ്പുതന്നെ തോട്ടങ്ങളുടെ പരിപാല നത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കൃഷി വിദഗ്‌ധർ പറയുന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് റമ്പൂട്ടാൻ കൃഷിയുള്ളത്.

Summary: A major fire broke out in a multi-storey building near Press Club Road in Thrissur. Firefighting operations are currently underway as officials work to bring the blaze under control.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ക്രിമിനൽ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

Related Articles

Popular Categories

spot_imgspot_img