web analytics

ദേഹമാസകലം വെടിയുണ്ടകൾ, കത്തിക്കൊണ്ടുള്ള മുറിവുകൾ; ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചത് അതിക്രൂരമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആർഎഫ്

ജമ്മു കശ്‌മീരിലെ അനന്താനാഗിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു. കൊക്കർ നാഗിലെ വനമേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.A jawan was abducted and killed by terrorists in Anantnag, Jammu and Kashmir

നൗ​ഗം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ജവാൻറെ മൃതദേഹമാണ് ദേഹമാസകലം വെടിയേറ്റും കത്തിക്കൊണ്ടുള്ള മുറിവുകളുമായി കൊക്കേർനാഗിലെ കസ്‌‍വാൻ വനമേഖലയിൽ കണ്ടെത്തിയത്.

അനന്തനാഗിൽ നിന്നും രണ്ട് ജവാന്മാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് തിരിച്ചെത്തി.

അതേസമയം കൊല്ലപ്പെട്ട സൈനികന് രക്ഷപെടാൻ ആയിരുന്നില്ല. അതേസമയം, കാണാതായ സൈനികനെ കണ്ടെത്താൻ സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ...

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും കണ്ണൂർ: പാലത്തായി...

Related Articles

Popular Categories

spot_imgspot_img