ഇടുക്കി അടിമാലിയിൽ കൂറ്റൻപാറ വീടിനു മുകളിലേക്ക് പതിച്ച് വീട് പൂർണമായി തകർന്നു .അടിമാലി കല്ലാർ വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളിൽ ആണ് കൂറ്റൻപാറ വന്നു പതിച്ചത്. സമീപത്തെ ഏലത്തോട്ടത്തിന്റെ ഉയർന്ന പ്രദേശത്ത് നിന്ന് പാറ ഉരുണ്ട് വന്നതാണ് എന്നാണു കരുതുന്നത്. A huge rock fell on top of a house in Adimali, Idukki.
അനീഷും, ഭാര്യയും, മൂന്നു മക്കളും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് സാരമായ പരിക്കു പറ്റി. അനീഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ വീട് പൂർണ്ണമായും തകർന്നു.