നിദ കുതിച്ചു കുതിരപ്പുറത്ത്; ദീർഘദൂര കുതിരയോട്ടത്തിൽ ഇന്ത്യൻ കുളമ്പടി കേൾപ്പിച്ച് മലയാളി; ഫ്രാൻസിലെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 160 കിലോമീറ്റര്‍, കീഴടക്കിയത് വെറും 10 മണിക്കൂര്‍ 23 മിനുട്ട് കൊണ്ട്; കുതിരയോട്ടത്തില്‍ ചരിത്ര നേട്ടം

ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷൻ (എഫ്ഇഐ) സംഘടിപ്പിച്ച ദീർഘദൂര കുതിരയോട്ടത്തിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന പ്രായംകുറഞ്ഞ താരമായി നിദ അൻജുമിൻ ചേലാട്ട്.A historic achievement in horse racing

ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 17–-ാംസ്ഥാനമാണ്‌. 160 കിലോമീറ്റർ ദൂരം പത്തുമണിക്കൂർ 23 മിനിറ്റിലാണ് ഇരുപത്തിരണ്ടുകാരി പൂർത്തിയാക്കിയത്.

12 വയസ്സുള്ള പെട്ര ഡെൽ റേയെന്ന പെൺകുതിരപ്പുറത്താണ്‌ നേട്ടം. നാൽപ്പതു രാജ്യങ്ങളിൽനിന്നുള്ള 118 കുതിരയോട്ടക്കാർ അണിനിരന്നു. മത്സരത്തിൽ 73 കുതിരകൾ പുറത്തായി. 45 എണ്ണം നിശ്ചിതദൂരം പൂർത്തിയാക്കി.

കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം ദുബായിൽ എത്തിയതുമുതലാണ് കുതിരകളോട് പ്രിയം തുടങ്ങിയത്. ഇപ്പോൾ സ്‌പെയിനിൽ മാനേജ്‌മെന്റിലും ഇന്റർനാഷണൽ ഡെവലപ്‌മെന്റിലും മാസ്‌റ്റേഴ്‌സ് പഠനത്തിലാണ്‌.

റീജൻസി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്‌ടറും മലപ്പുറം തിരൂർ സ്വദേശിയുമായ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത് അൻവർ അമീനിന്റെയും മകളാണ്‌”

അധികമാരും കൈവെക്കാത്ത സ്‌പോര്‍ട്‌സ് ഇനത്തില്‍ മികവ് പുലര്‍ത്തി 22 കാരിയായ ഈ മലയാളി യുവതി കൈപ്പിടിയിലൊതുക്കുന്നത് ചരിത്ര നേട്ടങ്ങളാണ്.

ഫ്രാന്‍സില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട മത്സരത്തിലെ ആഗോള ചാമ്പ്യന്‍ഷിപ്പായ എഫ്.ഈ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ മലയാളിയായ നിദ അന്‍ജും ചേലാട്ട് ഇത്തവണ മികവു പുലര്‍ത്തി.

സീനിയര്‍ വിഭാഗത്തില്‍ വിജയകരമായി ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വ്യക്തിയെന്ന റെക്കോര്‍ഡാണ് മലപ്പുറം തിരൂര്‍ സ്വദേശിനിയായ നിദ സ്വന്തമാക്കിയത്. ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാര്‍ക്കൊപ്പമാണ് നിദ മത്സരിച്ചത്.

ഈ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ കുതിരയോട്ട കായികവിഭാഗത്തില്‍ നിദ ചരിത്രമെഴുതിയിരുന്നു. ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷനാണ് (എഫ്.ഇ.ഐ) മത്സരം സംഘടിപ്പിച്ചത്.

കടുത്ത പരീക്ഷണങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ശേഷമാണ് നിദ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്‌റൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികള്‍. നിദ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് അവസാനം വരെ മത്സരത്തില്‍ പിടിച്ചുനിന്നത്.

കൂട്ടിന് പെണ്‍കുതിര പെട്ര ഡെല്‍ റേ

12 വയസ് പ്രായമുള്ള തന്റെ വിശ്വസ്ത പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 160 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള പാത, വെറും 10 മണിക്കൂര്‍ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകള്‍ അയോഗ്യത നേടി പുറത്തായി.

മണിക്കൂറില്‍ 16.09 കിലോമീറ്റര്‍ ആയിരുന്നു നിദയുടെ ശരാശരി വേഗം. വ്യത്യസ്ത ദുരങ്ങളിലായി ആറ് ഘട്ടങ്ങളായാണ് മല്‍സരം നടന്നത്. ഓരോ മണിക്കൂറിലും ശരാശരി 18 കി.മീ. വേഗമെങ്കിലും കൈവരിക്കണം.

ആദ്യത്തെ മൂന്നു ഘട്ടങ്ങള്‍ക്കിടയില്‍ കുതിര്ക്ക് വിശ്രമിക്കാന്‍ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തേയും ഘട്ടങ്ങള്‍ക്ക് ശേഷം 50 മിനിറ്റായിരിക്കും ഇടവേള.

ഓരോ ഘട്ടത്തിലും വിദഗ്ധരായ മൃഗഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമാകുന്ന മത്സരാര്‍ത്ഥികള്‍ അയോഗ്യരാക്കപ്പെടും.

എഫ്.ഇ.ഐ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ഏറെ ആസ്വദിച്ചു. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ അന്‍ജും ചേലാട്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, എഫ്.ഇ.ഐയുടെ ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിലെ ജൂനിയര്‍ ആന്‍ഡ് യങ് റൈഡേഴ്‌സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയ വനിതയായി നിദ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആ മത്സരം റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് നിദ പൂര്‍ത്തിയാക്കിയത്.

പരീശീലനം തുടങ്ങിയത് ദുബൈയില്‍
കുട്ടിക്കാലത്ത് ദുബായില്‍ എത്തിയത് മുതലാണ് നിദ അന്‍ജുമിന് കുതിരകളോട് പ്രിയം തുടങ്ങിയത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അബുദാബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് സ്വാര്‍ഡ് പുരസ്‌കാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്.

അറിയപ്പെടുന്ന കുതിരയോട്ടക്കാരനും പരിശീലകനും തന്റെ ഗുരുവുമായ അലി അല്‍ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാന്‍ സ്വാധീനിച്ചത്. തഖാത് സിങ് റാവോ ആണ് പേഴ്‌സണല്‍ ട്രെയിനര്‍.

ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കണ്‍സല്‍ട്ടന്റ്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിര്‍മിങ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്നും ഐബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ, ഇപ്പോള്‍ സ്‌പെയിനില്‍ മാനേജ്‌മെന്റിലും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിലും മാസ്‌റ്റേഴ്‌സ് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img