ജപ്പാനിൽ ”മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ” മൂലമുണ്ടാകുന്ന രോഗം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊല്ലാൻ ബാക്ടീരിയയ്ക്ക് കഴിയും. രാജ്യം കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഇത് വ്യാപകമാകുന്നത്. 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. (A highly dangerous flesh-eating bacteria is also spreading in Japan)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഐഡി) ഈ വർഷം ജൂൺ 2 വരെ 977 സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 941 കേസുകളേക്കാൾ കൂടുതലാണ്. ജപ്പാനിൽ ഈ വർഷം 2,500 കേസുകൾ വരെ ഉയർന്നേക്കാം എന്നാണു ഗവേഷകരുടെ അഭിപ്രായം.
ഉയർന്ന മരണനിരക്ക് ഉള്ള ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് അണുബാധയുടെ ഗുരുതരമായ സങ്കീർണതയാണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം. STSS ൻ്റെ ആദ്യ ലക്ഷണങ്ങളിൽ പലപ്പോഴും പനിയും വിറയലും, പേശി വേദന, ഓക്കാനം, ഛർദ്ദി എന്നിവ യാണ്ഉണ്ടാകുന്നത്.
ആദ്യത്തെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ഏകദേശം 24 മുതൽ 48 മണിക്കൂറിനുള്ളിൽ കുറഞ്ഞ രക്തസമ്മർദ്ദം ശരീരം പ്രകടിപ്പിച്ചുതുടങ്ങും. ഇതോടെ രോഗം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹൈപ്പോടെൻഷൻ (കുറഞ്ഞ രക്തസമ്മർദ്ദം), അവയവങ്ങളുടെ പരാജയം, ടാക്കിക്കാർഡിയ (സാധാരണ ഹൃദയമിടിപ്പിനേക്കാൾ വേഗത്തിൽ), ടാക്കിപ്നിയ (ദ്രുത ശ്വസനം) തുടങ്ങിയ ലക്ഷണങ്ങൾ രോഗിയിൽ കണ്ടുതുടങ്ങുന്നു.
”മരണങ്ങളിൽ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു. ഒരു രോഗി രാവിലെ കാലിൽ നീർവീക്കം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യും,”
ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗങ്ങളുടെ പ്രൊഫസർ കെൻ കികുച്ചി പറയുന്നു.