web analytics

ദേവികുളം താലൂക്കില്‍ നാളെ ഹര്‍ത്താല്‍

ദേവികുളം താലൂക്കില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി: ദേവികുളം താലൂക്കില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞതിനെതിരെ ദേശീയപാത സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അടിമാലി, മൂന്നാര്‍ അടക്കം പത്തോളം പഞ്ചായത്തുകളെ നാളത്തെ ഹര്‍ത്താല്‍ ബാധിക്കും. ഹര്‍ത്താലിന് യുഡിഎഫും വിവിധ സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ഹര്‍ത്താലിനൊപ്പം ആറാംമൈലില്‍ നിന്നും നേര്യമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ലോംഗ് മാര്‍ച്ചും നടത്തും. വിഷയത്തിൽ നേരത്തെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു.

ഏലത്തിനും കുരുമുളകിനും പൊന്നും വില

കട്ടപ്പന: ഉത്പാദനക്കുറവും അഭ്യന്തര വിപണിയിൽലെ ഉയർന്ന ആവശ്യവും മൂലം ഏലം കുരുമുളക് വിലകളിൽ വർധനവ് ഉണ്ടായെങ്കിലും ഇടുക്കിയിലെ കർഷകർക്ക് പൂർണമായും പ്രയോജനപ്പെടുത്താനാകുന്നില്ല.

ചിലവ് കുറഞ്ഞതാണ് വില വർധിച്ചപ്പോഴും കർഷകർക്ക് പ്രതിസന്ധിയ്ക്ക് കാരണമായത്. എന്നാൽ മുന്നോട്ട് വില ഉയർന്നു നിന്നാൽ ഏറെക്കാലമായി സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ഹൈറേഞ്ചിലെ വിപണികളിലും പ്രതിഭലനം ഉണ്ടാകും.

കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് ഹൈറേഞ്ചിലെ ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതോടെ കിലോയ്ക്ക് 250-270 രൂപയായിരുന്നു മുളകിന് നിലവിൽ 660 രൂപ വില ലഭിക്കുന്നുണ്ട്.

വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിലെ കർഷകരിൽ പലരും ഭാഗികമായി കുരുമുളക് കൃഷിയിൽ നിന്നും പിന്മാറിയതും രോഗങ്ങൾ കീഴടക്കിയതും കുരുമുളക് ഉത്പാദനം ഇടിയാൻ കാരണമായി ഇതാണ് ഗുണമേന്മയേറിയ ഹൈറേഞ്ച് കുരുമുളകിന്റെ വില ഉയരാൻ കാരണമായത്.

വിലയിടിഞ്ഞ സമയത്ത് കർഷകരിൽ പലരും തങ്ങളുടെ കൈയിലുള്ള മുളക് വിൽക്കാൻ തയാറായിരുന്നില്ല.

ഹേറേഞ്ചിലെ വ്യാപാരികളിൽ പലരും വില ഉയരുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ മുളക് സംഭരിക്കുകയും ചെയ്തു.

ഇപ്പോഴുണ്ടായ നേരിയ വില വർധനവ് തങ്ങൾക്ക് ആശ്വാസമായെന്ന് വ്യാപാരികളും കർഷകരും പറയുന്നു.

ഒൻപതു വർഷം മുൻപ് കുരുമുളകിന് കിലോയ്ക്ക് 700 രൂപവരെ വില കിട്ടിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു കുരുമുളകിന്റെ വിലയിടിച്ചിൽ.

ഇതോടെയാണ് കർഷകരും വ്യാപാരികളും ഒരുപോലെ കുരുമുളകിനെ കൈവിട്ടു. ഇറക്കുമതിയായിരുന്നു കുരുമുളകിന്റെ വിലയിടിവിന് കാരണം.

ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് അന്ന് കുരുമളക് കർഷകരെ ഏറ്റവുമധികം ബാധിച്ചത്.

ഒരു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും മികച്ച വിലയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഗ്രീൻ ഹൗസ് കാഡമം മാർക്കറ്റിങ്ങ് ഇന്ത്യ നടത്തിയ ഇ – ലേലത്തിൽ 3120 രൂപ ഉയർന്ന വിലയായി ലഭിച്ചു.

ശരാശരി വില 2718 രൂപയും ലഭിച്ചിരുന്നു. ഇതോടെ പ്രാദേശിക കമ്പോളങ്ങളിലും 2750 രൂപവരെ ഏലക്ക വില ലഭിക്കുന്നുണ്ട്.

ഓണനാളിൽ വരെ വില ഉയർന്നു നിന്നാൽ വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രാദേശിക വ്യാപാരികളും പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു.

എന്നാൽ പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.

Summary: A hartal has been declared in Devikulam taluk tomorrow in protest against the obstruction of national highway construction from Neriyamangalam to Valara. The protest is led by the National Highway Protection Committee.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന...

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന്...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

ശിശുദിനത്തിൽ താമസിച്ചെത്തിയതിന് ‘ശിക്ഷ’; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം – സ്കൂളിനെതിരെ വ്യാപക പ്രതിഷേധം

മുംബൈ: ശിശുദിനാഘോഷത്തിനായി സ്‌കൂളിലേക്ക് വെറും പത്ത് മിനിറ്റ് വൈകി എത്തിയതിനെ തുടര്‍ന്ന്...

Related Articles

Popular Categories

spot_imgspot_img