പ്രപഞ്ചം നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര അത്ഭുതങ്ങൾ നിൻറഞ്ഞതാണ്. അത്തരമൊരു അത്ഭുതമാണ് ഇപ്പോൾ ക്യമപയിൽ അവിചാരിതമായി പതിഞ്ഞിരിക്കുന്നത്. ‘ദൈവത്തിന്‍റെ കൈ’ എന്ന് വിളിപ്പേരുള്ള ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ് ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത്. സിജി 4 (CG 4) എന്ന കോമറ്റ് ഗ്ലോബ്യൂളാണ് ക്യാമറയിൽ പതിഞ്ഞത്.
ക്ഷീരപഥത്തിലെ ‘പപ്പിസ്’ നക്ഷത്രസമൂഹത്തിലാണ് സിജി 4 (CG 4) കാണപ്പെടുന്നത്. കൈയുടെ ആകൃതി കൊണ്ടാണ് ഇതിന് ‘ദൈവത്തിന്‍റെ കൈ’ എന്ന വിളിപ്പേര് ലഭിച്ചത്. ഇത് 100 മില്യണ്‍ പ്രകാശവർഷം അകലെയുള്ള ഇഎസ്ഒ 257-19 എന്ന ഗാലക്‌സിയുടെ സമീപമാണുള്ളത്. ദൈവത്തിന്‍റെ കൈ എന്നാണു പേരെങ്കിലും ഈ ആകാശ ഘടനയ്ക്ക് അമാനുഷികമായ ഒരു ശക്തിയോ ഗുണമോ ഇല്ല. ആകൃതിയിലെ സാമ്യം കൊണ്ടാണ് ആ പേര് വന്നത്. നീളമുള്ള തിളങ്ങുന്ന വാലുള്ള ഒരു ധൂമകേതുവിനെ പോലെയാണ് കോമറ്ററി ഗ്ലോബ്യൂൾ കാഴ്ചയിൽ തോന്നുക. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ് ഇത്തരത്തിൽ ഇവ കാണപ്പെടുന്നത്. 1976ൽ ആണ് കോമറ്ററി ഗ്ലോബ്യൂൾ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.
Read also: അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ