ആലപ്പുഴ ജില്ലയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ബീച്ചാണ് മാരാരിക്കുളം. ബീച്ച് വിനോദങ്ങൾ ആസ്വദിക്കുന്ന അഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്ക് ഒരുപോലെ പ്രിയപ്പെട്ട ബീച്ച്.
അവധി ദിനങ്ങളിലും സായാഹ്നങ്ങളിലും നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്.A group of stray dogs on the beach terrorized foreigners
ഏറെയും കുടുംബമായി എത്തുന്നവർ. വടക്കേ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും എത്തുന്ന ഒട്ടേറെ സഞ്ചാരികളും ബീച്ച് സന്ദർശിക്കുന്നുണ്ട്.
എന്നാൽ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരകൾക്ക് ഭീഷണിയാകുകയാണ് അലഞ്ഞു തിരിയുന്ന തെരുവുനായക്കൂട്ടം. നായക്കൂട്ടം പലപ്പോഴും സഞ്ചാരികൾക്ക് നേരെ കുരച്ചു ചാടുകയും ഭയപ്പെടുത്തുകയും ചെയ്യും.
കടിപിടികൂടന്ന നായക്കൂട്ടത്തെ കണ്ട് ഭയന്ന് ബീച്ചിൽ കുളിക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ തിരികെ മടങ്ങുന്നതും സ്ഥിരം കാഴ്ച്ചയാണ്.
കടൽത്തീരത്തെ ഭക്ഷണശാലകളിൽ ഉൾപ്പെടെ കയറിവരുന്ന നായകളെ വ്യാപാരികൾ ഓടിച്ചുവിടാറുണ്ടെങ്കിലും അവ വീണ്ടും തിരികെയെത്തും.
വിനോദ സഞ്ചാര കേന്ദ്രത്തിലെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ഉയർത്തുകയാണ് പ്രദേശവാസികളും വ്യാപാരികളും.