web analytics

മൃഗങ്ങൾ എത്രയോ ഭേദം..! ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ച് തുരത്തി കുരങ്ങുകൂട്ടം: കുഞ്ഞിനെ കുരങ്ങുകൾ രക്ഷിച്ചതിങ്ങനെ:

ചില കാര്യങ്ങൾ കേൾക്കുമ്പോൾ മൃഗങ്ങൾ എത്രയോ ഭേദമെന്ന് ചിന്തിക്കാറില്ലേ..? അത്തരമൊരു വാർത്തയാണിത്.A group of monkeys attacked the young man who tried to rape a six-year-old girl.

ആറുവയസ്സുകാരി കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമമാണ് ഒരു കൂട്ടം കുരങ്ങന്മാർ പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

സംഭവം ഇങ്ങനെ:

സെപ്റ്റംബർ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. യുകെജി വിദ്യാർത്ഥിനിയാണ് രക്ഷപ്പെട്ടത്.

വീടിന് മുന്നിൽ‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.

ആദ്യം കുട്ടിയെ ഒരു മതപരമായ കെട്ടിടത്തിനടുത്തുള്ള തെരുവിലേക്കും പിന്നീട് ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കും കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി കുരങ്ങന്മാർ എത്തി പ്രതിയെ ആക്രമിച്ചത്. ഇതോടെ ഭയന്നുപോയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു

അക്രമയില്‍ നിന്ന് രക്ഷപ്പെട്ട പിന്നീട് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാർ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ പ്രതി പെൺകുട്ടിയെ കൂടെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മറ്റൊരു ഗ്രാമവാസിയാണെന്ന സംശയത്തിലാണ് പൊലീസ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

Related Articles

Popular Categories

spot_imgspot_img