അബുദാബി: പ്രവാസി മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാഗ്യദേവത.
അബുദാബി ബിഗ് ടിക്കറ്റ് പ്രതിദിന നറുക്കെടുപ്പിൽ 18 ലക്ഷത്തിലേറെ രൂപ( 79,000 ദിർഹം) വിലമതിക്കുന്ന സ്വർണനാണയമാണ് ഇക്കുറി അടിച്ചത്.
മലയാളികളായ നീരജ് എം.നായർ(36), ജസ്റ്റിൻ മാത്യു എന്നിവർക്കാണ് 250 ഗ്രാം 24 കാരറ്റ് സ്വർണനാണയം നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത്.
തമിഴ്നാട്ടുകാരനായ അനന്തപത്മനാഭൻ രംഗനാഥനാഥൻ(42), അനിൽ ബാബു, മുംബൈ സ്വദേശിനി ഭാഗ്യശ്രീ ചന്ദൻ(42), വിജയഗോപാൽ ശിവ രാമലിംഗം എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ.
എൻജിനീയറായ നീരജ് ഷാർജയിലാണ് ജോലി ചെയ്യുന്നത്. അബുദാബിയിൽ താമസിക്കുന്ന ജസ്റ്റിൻ മാത്യു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻ്റായാണ് ജോലി ചെയ്യുന്നത്.
യുഎഇയിൽ പ്രോപർടി ഡെവലപ്മെൻ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഭാഗ്യശ്രീ കഴിഞ്ഞ 6 വർഷമായി നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നു.