കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആളായി കുട്ടി മാറി. ജൂലൈ 13നാണു കടുത്ത പനിയും തലവേദനയുമായി കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.A four-year-old boy was discharged from the hospital after being treated for amoebic encephalitis
ജൂലൈ 22നു അമീബിക് മസ്തിഷ്ക ജ്വരം അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. തിക്കോടി സ്വദേശിയായ അഫ്നാൻ ജാസിം എന്ന പതിനാലുകാരനാണ് അന്ന് രോഗത്തെ അതിജീവിച്ചത്.
ഇപ്പോൾ ആശുപത്രി വിട്ട കുട്ടിക്ക് പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി.
പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കി രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോർമലായി. 24 ദിവസത്തോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണു അസുഖം മാറുന്നത്.