web analytics

‘തണുപ്പല്ലേ സാറേ…അതുകൊണ്ടാ..’ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്ത് അകത്തു കേറിക്കിടന്നുറങ്ങി അന്യ സംസ്ഥാന തൊഴിലാളി

മദ്യലഹരിയിൽ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്ത് കടക്കുള്ളില്‍ കിടന്നുറങ്ങി അന്യ സംസ്ഥാന തൊഴിലാളി. ഈരാറ്റുപേട്ടയില്‍ വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന വുഡ്ലാന്റ് ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് ആണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി തകര്‍ത്തത്.

കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകര്‍ത്ത് ഇയാള്‍ കടയ്ക്കുള്ളില്‍ കയറി കിടന്നുറങ്ങുകയായിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു. മദ്യലഹരിയിലാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്നാണ് കരുതുന്നത്.

‘എൻറെ ഭാര്യ ഒരു പന്നിയാണ്’..റെസ്റ്റോറന്റിന് പേരിട്ടത് നല്ല ഉദ്ദേശത്തോടെ; എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്..!

ഹോട്ടലുകൾക്ക് പലരും വ്യത്യസ്തങ്ങളായ പേരുകൾ ഇടാറുണ്ട്. ആളുകളെ ആകർഷിക്കുക എന്നതുതന്നെ കാര്യം. എന്നാൽ ഇത്തരത്തിൽ പേരിട്ടതിനു വ്യത്യസ്തമായ നടപടി നേരിടുകയാണ് ഒരു റെസ്റ്റോറൻറ്. റസ്റ്റോറന്റിന് ഇതിൻറെ ഉടമകൾ നൽകിയ പേരാണ് പുലിവാലായത്.

രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ റെസ്റ്റോറന്റിനു ‘Ma femme est une cochonne’ എന്ന് പേരിട്ടു, ഇംഗ്ലീഷിൽ ‘My wife is a pig’ എന്നാണു ഇതിന്റെ അർഥം. അതായത് ‘എൻറെ ഭാര്യ ഒരു പന്നിയാണ്’എന്ന്. ഫ്രാൻസിലെ കാനിൽ ആണ് ഈ റെസ്റ്റോറന്റ് ഉള്ളത്.

മനുഷ്യശരീരങ്ങളുള്ള പെൺപന്നികളെ ചിത്രീകരിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ഈ പേര് ചേർത്തിരിക്കുന്നത്. കട തുറന്നതിന് തൊട്ടുപിന്നാലെ, ചേർത്തിരുന്ന കടയുടെ പേരും വൈറലായി. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു മാസത്തിനുള്ളിൽ, തദ്ദേശ ഭരണകൂടം ഇടപെട്ടു.

കടയുടെ പുറത്തെ ചിത്രീകരണവും പേരും മാറ്റിയില്ലെങ്കിൽ പ്രതിദിനം 262 ഡോളർ (ഏകദേശം 22,000 രൂപ) പിഴ ചുമത്തുമെന്ന് കർശന നിർദേശം നൽകി. എന്നാൽ, കടയുടമകൾ പേരു മാറ്റാനോ ബോർഡ് നീക്കം ചെയ്യാനോ തയ്യാറായില്ല.ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബോർഡ് എന്നും തങ്ങളുടെ ഇഷ്ടമാണ് അതെന്നുമാണ് കടയുടമകളുടെ നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

​”ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്

​"ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ...

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

Related Articles

Popular Categories

spot_imgspot_img