കൊച്ചി: ഫ്രാൻസിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ വിദേശപൗരന് ഫോർട്ട് കൊച്ചിയിൽ കാനയിൽ വീണ് ഗുരുതരപരിക്ക്. കസ്റ്റംസ് ബോട്ടുജട്ടിയിൽ നടപ്പാത നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം. കാനയിൽ വീണ യുവാവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാലിന് ശസ്ത്രക്രിയ നിർദേശിച്ചു.
ഏഴ് മാസത്തോളമായി നിർമാണം നിലച്ചിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.