മത്സ്യത്തൊഴിലാളിയെ കാണാനില്ല
വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം സ്വദേശിയും വിഴിഞ്ഞം മുക്കോല തെന്നുർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ബെൻസിങ്ങറെ(39) ആണ് കാണാതായത്.
വെളളിയാഴ്ച വൈകിട്ട് മുന്നോടെ വിഴിഞ്ഞം തീരത്ത് നിന്ന് വളളത്തിൽ ചൂണ്ടപണിക്ക് പോയതായിരുന്നു. വിഴിഞ്ഞം അഴിമുഖത്തിന് സമീപം കടലിൽ നങ്കൂരമിട്ടിരിക്കുന്ന വളളത്തിലെ ആളെകാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ബെൻസിങ്ങറാണ് കണ്ടെത്തിയത്.
ബെൻസിങ്ങറുടെ വളളം ട്രാക്ടർ ഉപയോഗിച്ച് കടലിലേക്ക് ഇറക്കാൻ സഹായിച്ച യുവാവാണ് ഇയാളെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് ബന്ധുക്കൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിൽ പരാതി നൽകുകായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പോലീസ്, ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാർഡ് എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ശനിയാഴ്ച സന്ധ്യവരെ തിരച്ചിൽ നടത്തി.
അഴിമുഖത്തുണ്ടായിരുന്ന വളളത്തെ കരയിലേക്ക് മാറ്റി. ഞായറാഴ്ചയും തിരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്.
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ. രാവിലെ മുറി തുറക്കാതെ വന്നപ്പോളാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ബൈക്കിന് തീപിടിച്ചു;യുവാവ് മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.
അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം.
അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.
ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു
അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആൾ അറസ്റ്റിൽ.
അരുവാപ്പുലം ചെമ്പ കത്തുകാലാപ്പടി ചെമ്പിലാക്കൽ വീട്ടിൽ ആർ. ബിജുമോൻ (43) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഭാര്യ പ്രിയയ്ക്കും (38) മൂത്തമകൾ ക്കുമാണ് പരിക്കേറ്റത്.
ഇയാളിൽനിന്ന് പിണ ങ്ങിക്കഴിയുകയാണ് ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇവർ കഴിയുന്ന വീട്ടിലെത്തിയ ബിജുമോൻ രണ്ട്പേരുടെയും മുഖത്ത് മുളകു പൊടി വിതറി.
ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ
വെപ്രാളത്തോടെ മുഖം കഴുകാൻ തുനി ഞ്ഞ പ്രിയയുടെ അരികിലെത്തി ചുറ്റികകൊണ്ട് ഇടതുകണ്ണിന് മുകളിൽ അടിക്കുകയായിരു ന്നു. തടസ്സം പിടിക്കാനെത്തിയ മകളുടെ തലയ്ക്ക് പിന്നിലടിച്ചു.
നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടിയ ഇവരെ മുറ്റത്തുകിടന്ന സൈക്കിൾ പമ്പുകൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രിയയുടെ തലയോ ട്ടിക്ക് പൊട്ടലുണ്ട്. മകളുടെ തലയുടെ പിന്നിലും കൈകളിലും മുറിവുണ്ട്. എസ്ഐ പി.കെ. പ്രഭ കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.
ദേഹോപദ്രവം ഏൽപ്പിച്ചതിനും ബാലനീതി നിയമപ്രകാരവുമാണ് കേസ്. സംഭവശേഷം ഒളിവിൽപോയ പ്രതിയെ കോന്നി ടൗണിൽനിന്ന് അറസ്റ്റ് ചെയ്തു റിമാൻഡുചെയ്തു.
Summary:
A fisherman has gone missing in the Vizhinjam sea. The missing person has been identified as Benzinger (39), a native of Poovar Thirupuram, who was living on rent in Mukkola Thenurkonam, Vizhinjam. He had gone fishing when the incident occurred.