ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു
തൃശൂർ: തട്ടുകടയിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് കടയ്ക്ക് തീപിടിച്ചു. തൃശൂർ കണിമംഗലം പാലത്തിന് സമീപമുള്ള തട്ടുകടയിലാണ് സംഭവം.
ഇന്ന് വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം നടന്നത്. ഈ സമയം ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്യുകയായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തി.
പിന്നാലെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ക്രിയാത്മകമായി ഏകോപിപ്പിക്കുകയും ചെയ്തു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് മൂലം വൻ അപകടം ആണ് ഒഴിവായത്. അപകടത്തിൽ ആളപായമില്ല.
വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ
തിരൂർ: തിരൂരിൽ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ.
തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണത്തിൽ ഇയാൾ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുടമയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിക്കുകയായിരുന്നു.
പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട ശേഷം കുടുംബം പുറത്ത് പോയതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.
വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്നാണ് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.
പിന്നാലെ തിരൂർ ഫയര്‍ സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.
എന്നാൽ തീപിടുത്തത്തിൽ വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.
Summary: A fire broke out at a street food shop near Kanimalam Bridge in Thrissur after an LPG cylinder leak. The incident occurred around 7:30 PM, causing panic in the area.