ഹോസ്റ്റൽ ഫീസ് വർധന; പ്രതികരിച്ച വിദ്യാർഥിനിയെ സസ്പെൻഡ് ചെയ്തു; പെട്രോൾ കുപ്പിയുമായി വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ…

ഷൊർണൂർ: പെട്രോൾ കുപ്പിയുമായി വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർത്ഥിനി.

കുളപ്പുള്ളി അൽ അമീൻ ലോ കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഹാജിറയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്നലെയാണ് സംഭവം നടന്നത്. സമരം ചെയ്തതിന്റെ പേരിൽ ഹാജിറ ഉൾപ്പെടെ നാലുപേരെ കോളജിൽ നിന്നും സസ്പെൻ‍ഡ് ചെയ്തിരുന്നു.

സസ്പെൻഷൻ പിൻവലിക്കാൻ കോളജ് അധികൃതർ തയ്യാറാകാതിരുന്നതോടെയാണ് ഹാജിറ വൈസ് പ്രിൻസിപ്പലിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സമരം ചെയ്ത വിദ്യാർത്ഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിതിരുന്നു.

സസ്പെൻഷനിലുള്ള വിദ്യാർത്ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രം​ഗത്തെത്തിയെങ്കിലും അധികൃതർ ചർച്ചക്ക് പോലും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെ വീണ്ടും വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല.

ഇതേ തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കി.

കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിക്കുകയായിരുന്നു.

ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

വിഷയം ജില്ലാ കലക്ടറുടെ അടുത്തെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും.

English Summary:


A female student entered the vice principal’s office with a bottle of petrol and threatened to commit suicide, creating a tense situation on campus.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

Related Articles

Popular Categories

spot_imgspot_img