web analytics

അമ്മയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ പറഞ്ഞത് പ്രകോപനമായി; ലഹരിക്ക് അടിമയായ മകൻ അച്ഛനെ ഇടിച്ചു കൊന്നു

കിളിമാനൂർ: താമരശേരിയിൽ ലഹരി ഉപയോഗിച്ച ശേഷം മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറും മുൻപേ കിളിമാനൂരിൽ ലഹരിക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു.

കിളിമാനൂർ പൊരുന്തമൺ ഹരിതാ നിവാസിൽ ഷിബുവെന്ന് വിളിക്കുന്ന ഹരികുമാർ (52)ആണ് മരിച്ചത്. ജനുവരി 15 ന് വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം.

മാതാവിന്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു ഈ വിവരം മാതാവ് പിതാവിനെ അറിയിച്ചു.

പിതാവ് വീട്ടിൽ വന്ന് മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും വാക്കുതർക്കമായി.

ഇതിനിടെ മകൻ പിതാവിന്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു.

വീഴ്ചയിൽ തറയോടിൽ തലയിടിച്ച് പിതാവിന് ഗുരുതര പരിക്കേറ്റു. മുഖത്തും തലയിലും പരിക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്.

ചികിത്സയിലിരിക്കെ ഹരികുമാർ ഇന്നലെ പുലർച്ചെ 2.15 മണിക്ക് മെഡിക്കൽ കോളേജിൽ മരിച്ചു.

മകൻ മർദ്ദിച്ചതാണെന്ന് ബന്ധുകൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതകവകുപ്പ് ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്യുകയും മകൻ ആദിത്യനാഥിനെ കസ്റ്റഡിലെടുക്കുകയും ചെയ്തു.

മുഖത്ത് ശക്തമായി ഇടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ട്.

പൊലീസ്, ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ബംഗളൂരുവിൽ പഠിക്കുകയായിരുന്ന ആദിത്യകൃഷ്ണൻ കുറച്ചുനാളായി നാട്ടിലുണ്ട്. ഹരികുമാർ പ്രവാസിയായിരുന്നു. ഭാര്യ: ഷീജ, മകൾ: ഹരിത.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’ ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം...

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം

പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം ‘പോറ്റിയെ കേറ്റിയേ’ എന്ന...

രക്തംകൊണ്ട് പ്രേമലേഖനം, ആത്മഹത്യാ ഭീഷണി; ഇൻസ്പെക്ടർ നൽകിയ പരാതിയിൽ യുവതി അറസ്റ്റിൽ

രക്തംകൊണ്ട് പ്രേമലേഖനം, ആത്മഹത്യാ ഭീഷണി; ഇൻസ്പെക്ടർ നൽകിയ പരാതിയിൽ യുവതി അറസ്റ്റിൽ ബെംഗളൂരുവിൽ...

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം ലിവിങ് ടുഗെതർ...

‘ധര്‍മദ്രോഹി, ചാപ്രി, കറുമ്പന്‍’; പ്രദീപ് രംഗനാഥനെതിരെ സൈബർ ആക്രമണം

'ധര്‍മദ്രോഹി, ചാപ്രി, കറുമ്പന്‍'; പ്രദീപ് രംഗനാഥനെതിരെ സൈബർ ആക്രമണം തമിഴ് സിനിമയിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img