ഇടുക്കിയിൽ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ.
ഇടുക്കി ബൈസൺവാലിയിൽ ആണ് സംഭവം.
പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ പീഡനവിവരം വെളിപ്പെടുത്തിയത്
19 ഉം 17ഉം 16ഉം വയസ്സുള്ള മൂന്നു കുട്ടികളെയാണ് ഇയാൾ കാലങ്ങളായി പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ പിന്നീട് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത് കുട്ടികളുടെ അമ്മയും ഇയാളുടെ ഭാര്യയുമായ സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
ഇവർ മാനസിക രോഗത്തിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വർഷങ്ങളായി അച്ഛൻ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്.
വിവരം പുറത്ത് പറയാതിരിക്കാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ മൊഴിയിൽ പറയുന്നു. 45 വയസ്സുള്ള പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
പോക്സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.