web analytics

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ; ഉഡുപ്പിയിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കേരളത്തിൽ; കയ്യോടെ പൊക്കി കർണാടക പോലീസ്

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഇതേതുടർന്ന് നായിക് മാഹിയിലേക്ക് കടക്കുകയും ഇവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. നായിക്കിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മാഹിയിൽ വെച്ചാണ് പോലീസ് പിടിയിലായത്.

ക്രിഷ് ആർട്ട് വേൾഡ് എന്ന പ്രസ്ഥാനത്തിന്റെ മേധാവിയാണ് നായിക്. ഉഡുപ്പി നിർമിതി കേന്ദ്രവുമായി ഇദ്ദേഹം കരാറിലേർപ്പെടുകയും തീം പാർക്കിൽ പരശുരാമന്റെ വെങ്കല പ്രതിമ സ്ഥാപിക്കാൻ 1.25 കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.

എന്നാൽ വെങ്കല പ്രതിമയ്‌ക്ക് പകരം നായിക് വ്യാജ പ്രതിമ സ്ഥാപിച്ചതായി പിന്നീട് കണ്ടെത്തി. ഇതേതുടർന്ന് നിർമിതി കേന്ദ്രത്തിലെ കൃഷ്ണ ഷെട്ടി നായികിനെതിരെ പോലീസിൽ പരാതി നൽകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന്

പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഇന്ന് ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി...

പാലത്തിന് മുകളിലേക്ക് തെങ്ങ് വീണു

പാലത്തിന് മുകളിലേക്ക് തെങ്ങ് വീണു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പാലത്തിന് മുകളിലേക്ക് തെങ്ങ് വീണുണ്ടായ...

വീടിനുസമീപം പുലിക്കുട്ടിയെ കണ്ടെത്തി

വീടിനുസമീപം പുലിക്കുട്ടിയെ കണ്ടെത്തി പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ പുലിക്കുട്ടിയെ...

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിം​ഗ് ജേർണലിസ്റ്റ്...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി ശബരിമല: ശബരിമല തീർഥാടനം ആയാസ രഹിതമാക്കാനും...

Related Articles

Popular Categories

spot_imgspot_img