web analytics

മലയാളിയായ വനിതാ റെയിൽവേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ക്രൂരമർദ്ദനം, ഫോണും ബാഗും മാലയും തട്ടിയെടുത്തു

മധുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി റെയിൽവേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28)യാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായത്. ട്രെയിനിന് സിഗ്നൽ നൽകാനുള്ള ചുമതലയിൽ ഡ്യൂട്ടിയിൽ ആയിരുന്ന രാഖിയെ ആക്രമിച്ച സംഘം രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്തു. ആളുകൾ എത്തും മുൻപേ അക്രമികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. മധുര റെയിൽവേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപായി ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുമ്പോഴാണ് സംഭവം. പ്രതികൾ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയിൽവേ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം.

Read also: മസനഗുഡി വഴിയെന്നല്ല ഏതുവഴിയും ഇനി ഊട്ടിക്ക് പോകാൻ പാടുപെടും; ഊട്ടി, കൊടൈക്കനാൽ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

Related Articles

Popular Categories

spot_imgspot_img