web analytics

ഈ സ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കാൻ ആരെങ്കിലും വരുമോ? ജുനിയർ മാൻഡ്രേക്കിൻ്റെ പ്രതിമ പോലായി അമ്മ സെക്രട്ടറി സ്ഥാനം; ഒഴിയാബാധ കണക്കെ പരാതികൾ; തലയില്‍ ‘പപ്പ്’ ഉള്ള ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല

കൊച്ചി: ഭാരവാഹിത്വം ഏറ്റെടുക്കാന്‍ അമ്മ സംഘടനയില്‍ നടന്മാര്‍ മടിച്ചുനില്‍ക്കുന്ന പ്രതിസന്ധി ഉടലെടുത്തു.നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉള്ളുലഞ്ഞ അമ്മ ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി.A crisis has arisen in the Amma organization where actors are reluctant to take charge

ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോൾ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃപ്രതിസന്ധിയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഓൺലൈൻ യോഗത്തിനാണു കൂടുതൽ സാധ്യത.

അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണു കാരണമായി പറയുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ യോഗം ചേർന്നാൽ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്.

അമ്മയുടെ നിലപാട് പറയാന്‍ പത്രസമ്മേളനം വിളിച്ച് മണിക്കൂറുകള്‍ക്കകം ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ ആരോപണം ഉയരുകയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ ജോയിന്‍റ് സെക്രട്ടറിയായ ബാബുരാജിന് പകരം ചുമതല കൈമാറിയെങ്കിലും ആ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പേ അദ്ദേഹത്തിനെതിരെയും ഗുരുതരമായ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ഇപ്പോള്‍ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, നിലവിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം കൂടി അദ്ദേഹം രാജിവയ്ക്കേണ്ടി വരുമെന്നതാണ് അവസ്ഥ.

ആദ്യദിവസം ജനറല്‍ സെക്രട്ടറി സിദ്ദിഖിനൊപ്പം കൂടി അമ്മയെ ന്യായീകരിച്ച് രംഗത്തെത്തിയ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല മണിക്കൂറുകള്‍ക്കുള്ളില്‍ ഡബ്ല്യുസിസിയെ ന്യായീകരിച്ച് രംഗത്തെത്തി. തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെയും വന്നു ആരോപണം.

അമ്മ പ്രസിഡന്‍റ് ആയ സൂപ്പര്‍ താരം മോഹന്‍ലാല്‍ കടലിനും തീയ്ക്കും നടുവിലാണെന്ന് പറയുന്നതാകും ശരി. അദ്ദേഹത്തിന് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും വയ്യാത്തതാണ് സ്ഥിതി. തല്‍ക്കാലും മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് മോഹന്‍ലാലിന്‍റെ തീരുമാനം.

എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അടിയന്തിരമായി ആളെ കണ്ടെത്തേണ്ടി വരും. അല്ലാത്ത പക്ഷം സംഘടനയുടെ നിലപാട് പറയാന്‍ ആളില്ലെന്നതാകും സാഹചര്യം. അമ്മയ്ക്കു വേണ്ടി നിലപാട് പറയാന്‍ പോയാല്‍ തങ്ങള്‍ക്കെതിരെ ആരെങ്കിലും രംഗത്തുവരുമോ എന്നതാണ് താരങ്ങള്‍ക്ക് സംശയം.

ഇതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉടനടി പകരക്കാരനെ കണ്ടെത്തേണ്ട ഗതികേടിലാണ് അമ്മ. തലയില്‍ ‘പപ്പ്’ ഉള്ള ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഇനി ഇഷ്ടമില്ലെങ്കിലും വൈസ്‍ പ്രസിഡന്‍റുമാരിലൊരാളായ ജഗദീഷിനെ തന്നെ ജനറല്‍ സെക്രട്ടറിയുടെ പദവി ഏല്‍പ്പിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.

മറ്റാരും ഇത് ഏറ്റെടുക്കാനും തയ്യാറല്ല. ജഗദീഷിനെ ചുമതല ഏല്‍പ്പിച്ചാല്‍ എന്താകും മറുപടി എന്നതും സംഘടനയെ ഭയപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഭാരവാഹിയാകാന്‍ ആളില്ലെന്നതാണ് താരസംഘടനയുടെ നിലവിലെ സ്ഥിതി. പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ രാജിയും അധികം വിദൂരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമാണ്. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

എന്നാൽ, രണ്ടാം വരവിൽ ധാരാളം സിനിമകളുള്ള ജഗദീഷിനു സംഘടനാപദവിയിൽ അത്ര താൽപര്യമില്ല. അമ്മ ആസ്ഥാനം എറണാകുളത്തായതിനാൽ അവിടെയെത്തി പ്രവർത്തിക്കണമെന്നതും അസൗകര്യമാണ്.

മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയ്ക്കെതിരെയും ചില പരാമർശങ്ങൾ വന്നതിനാൽ പൊതുസ്വീകാര്യത കുറവാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ത്രീയായിരിക്കണമെന്ന വാദവും ഉയരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത പ്രഹരം: തോഷാഖാന കേസില്‍ കോടതി വിധി

ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ...

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

Related Articles

Popular Categories

spot_imgspot_img