ഈ മെറ്റ എഐ അമ്പരിപ്പിക്കുകയാണല്ലോ… ; വാട്‌സ്ആപ്പിൽ അടുത്തതായി എത്തുന്നത് കിടിലൻ എഐ ഫീച്ചർ

കാലിഫോർണിയ: വാട്‌സ്ആപ്പ് അടുത്തിടെ മെറ്റ എഐ അവതരിപ്പിച്ചിരുന്നു. മെറ്റ എഐയെ ഇരുകൈ നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യയടക്കം തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് എഐ ചാറ്റ്‌ബോട്ടിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ മെറ്റ വാട്‌സ്ആപ്പിൽ പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ പരീക്ഷിച്ചുവരികയാണ്. അടുത്തതായി ഇതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ എഐ.A cool AI feature is coming to WhatsApp next

വാട്‌സ്ആപ്പിൽ പുതിയ എഐ ടൂൾ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഫോട്ടോകൾ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയിൽ കയറി നിർദേശം നൽകിയാൽ മതിയാകും. മെറ്റ എഐയിൽ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

നൽകിയ ചിത്രം ഇതിന് ശേഷം എഡിറ്റ് ചെയ്യാം. അല്ലെങ്കിൽ ഫോട്ടോയെ കുറിച്ചുള്ള വിശകലനം എന്താണെന്ന് മെറ്റ എഐയോട് ചോദിച്ചറിയാം. ഫോട്ടോ ഗ്യാലറിയിൽ നിന്ന് സെലക്ട് ചെയ്തോ മെറ്റ എഐയുടെ താഴെ വലത് മൂലയിലുള്ള ക്യാമറ ക്ലിക്ക് ചെയ്തോ എഡിറ്റിംഗിനായും വിശകലനത്തിനായും സമർപ്പിക്കാം. ഇങ്ങനെ മെറ്റ എഐക്ക് നൽകുന്ന ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനാകും.

വാട്‌സ്ആപ്പിൻറെ 2.24.14.20 ബീറ്റാ വേർഷനിലാണ് ഇമേജ് എഡിറ്റിംഗ് ആൻഡ് അനലൈസിംഗ് ടൂൾ പരീക്ഷിക്കുന്നത്. എന്നാൽ എത്രത്തോളം ഫിച്ചറുകൾ എഡിറ്റിംഗ് ടൂളിൽ വരുമെന്ന് വ്യക്തമല്ല. ചിത്രത്തിൻറെ പശ്ചാത്തലം മാറ്റുന്നതും ഏതെങ്കിലുമൊക്കെ ഭാഗങ്ങൾ മായ്‌ക്കുന്നതുമടക്കമുള്ള ഫീച്ചറുകൾ പ്രതീക്ഷിക്കുന്നുണ്ട്.

യഥാർഥ ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂൾ മെറ്റ എഐയിൽ വരുന്നതായി റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ചിത്രങ്ങൾ പ്രൊഫൈൽ പിക്ച്ചറുകൾ ആക്കി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. മെറ്റ എഐ നിലവിൽ വാട്‌സ്ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നിവയിലും ലഭ്യമാണ്. എഴുത്ത്, ശബ്ദം, ചിത്രങ്ങൾ എന്നിവ മനസിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നിലവിൽ മെറ്റ എഐയ്ക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

Related Articles

Popular Categories

spot_imgspot_img