സൈറ്റ് കാണാനെന്ന വ്യാജേന സഹപ്രവർത്തകയെ വിളിച്ചുവരുത്തി ലഹരിമരുന്നു നൽകി മയാക്കിയശേഷം കാറിൽവച്ച് പീഡിപ്പിച്ച രണ്ടു സഹപ്രവർത്തകർ അറസ്റ്റിൽ .26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുൻപിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് സെയിൽസ് എക്സിക്യൂട്ടീവുമാരായ സംഗ റെഡ്ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. (A colleague was drugged and tortured all night and two arrested)
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
പുതിയ സൈറ്റ് സന്ദർശിക്കാനാണ് ഇരുവരും സഹപ്രവർത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാർ നിർത്തി. കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും യുവതി വേണ്ടെന്നു പറഞ്ഞു. ഇതിനിടെ ജനാർദ്ദൻ യുവതിക്ക് ശീതള പാനീയവും മധുരപലഹാരവും നൽകി.
മധുരം കഴിച്ചതോടെ, യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്. ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. തുടർന്ന് വെളുപ്പിന് മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു.