പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി
കൊച്ചി: ചിക്കന്‍പീസ് കിട്ടാത്തതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ സംഘർഷം. കൊച്ചി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മിൽ ഏറ്റുമുട്ടിയത്.
ബിരിയാണിയിലെ ചിക്കന്‍ കൂടുതല്‍ എടുത്തെന്നാരോപിച്ചായിരുന്നു കൂട്ടയടിയുണ്ടായത്. പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായ ഒരാളുടെ സെന്‍ഡ് ഓഫ് പാർട്ടിക്കിടെയാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് അധികമായി പോയി. എന്നാൽ മറ്റൊരാള്‍ എടുത്ത ബിരിയാണിയില്‍ ചിക്കന്‍ പീസ് തീരെ ഇല്ലാതെ പോയി. ഇതേ ചൊല്ലിയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
അടിക്കിടെ പരിക്കേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒത്തുകൂടിയ സഹപ്രവര്‍ത്തകര്‍ തന്നയൊണ് ഹോംഗാര്‍ഡുകളെ സംഘർഷത്തിൽ നിന്ന് പിടിച്ചുമാറ്റിയത്.
സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് വയോധിക
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലുള്ള തന്റെ നിക്ഷേപം എന്ന് കിട്ടുമോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്ന് പൊറത്തിശേരി സ്വദേശി ആനന്ദവല്ലി.
‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – എന്നാണ് ആനന്ദവല്ലിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം രാവിലെ കലുങ്ക് സഭക്കിടെ ഇരിങ്ങാലക്കുടയില്‍ വെച്ചാണ് സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്.
അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. പിന്നാലെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു.
‘നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്’- എന്ന് ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി സോഷ്യൽ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്.
‘കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ.
പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ’- എന്ന് സുരേഷ് ഗോപി പറഞ്ഞു.
Summary: A clash broke out at Kochi Palluruthy Police Station among home guards allegedly over not getting chicken peas during a meal. The unusual incident created tension inside the station.