രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ച് എത്തുന്ന അജ്ഞാതൻ അടിമാലി മേഖലയിലെ വീടുകളിൽ ഭീതി പരത്തുന്നു.മന്നാംങ്കാല , കോയിക്കകുടി
ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മുഖംമൂടി ധരിച്ച് എത്തുന്ന ആളെ പല വീടുകളിലേയും സിസിടിവികളിൽ വ്യക്തമാണ്.
വീടുകളുടെ മതിലുകൾ ചാടി കടക്കുകയും, വീടിനു ചുറ്റും കറങ്ങി നടക്കുകയും ചെയ്യുന്ന അജ്ഞാതൻ ആരെന്ന് വ്യക്തമല്ല. മൂന്നുദിവസമായി ഒരു വീട്ടിൽ തന്നെ സ്ഥിരമായി വന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് കാംകോ ജംഗ്ഷൻ ഭാഗത്ത് ഇത്തരത്തിൽ മുഖംമൂടി സംഘത്തിൻറെ രാത്രികാല യാത്ര ഉണ്ടായിരുന്നു.പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് പരിശോധന ശക്തമാക്കിയതോടെ അജ്ഞാതൻ ഇല്ലാതായി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബാറിൽ കത്തിയുമായെത്തി, പിന്നെ അടപടലം കുത്തി: അടിമാലിയിൽ അക്രമം വിതച്ച യുവാവ് അറസ്റ്റിൽ
അടിമാലി മാതാ ബാറിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ കത്തിക്കുത്ത് കേസിൽ ഒളിവിലായിരുന്ന പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മാവേലി പു ത്തൻപുരയിൽ എം.എം. സനിലിനെ (38)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അടിമാലി ചാറ്റുപാറ വെള്ളാപ്പിള്ളിയിൽ ഹരിശ്രീ ആലുവ രാജഗിരി ആശുപത്രി
യിൽ അത്യാസന്ന നിലയിലാണ്.
സംഘർഷത്തിനിടെ പരിക്കേറ്റ സിനു ഉണ്ണി (30), അനിൽ (27) എന്നിവരും ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് അടിമാലി മാതാ ബാറിൽ സംഘർഷമുണ്ടായത്. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ
പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) ന് ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്
കുറ്റകരമായ വസ്തു കൈയേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കണ്ടെത്തിയിരുന്നു
2022 ഫെബ്രുവരി ആറ് ഞായറാഴ്‌ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം.
കടുത്ത ലോക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തുക്കം വരുന്ന സ്വർണ മാല കവരുന്നതിനായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.
ഇയാൾ പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.