വിചിത്ര പ്രതിഭാസം; പകലിന് ഇനി മുതൽ ദൈർഘ്യം കൂടും; അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; പ്ലൂട്ടോയോളം വലിപ്പമുള്ള അകക്കാമ്പിനെ പറ്റി കൂടുതൽ അറിയാം

ഭൂമിയുടെ അകക്കാമ്പിന്റെ ചലനത്തിൽ മാറ്റം. സാധാരണയിൽ നിന്നും വ്യത്യസ്ഥമായി മന്ദഗതിയിലായതായി പുതിയ പഠനം.ആറ് നൂറ്റാണ്ടായി തുടർച്ചയായുണ്ടാകുന്ന ഭൂചലന തംരഗങ്ങളെ അപഗ്രഥിച്ചാണ് ഗവേഷകർ ഇത് കണ്ടെത്തിയത്.A change in the movement of the Earth’s inner core. Slower than normal, new study finds

ചുട്ടുപഴുത്ത ഇരുമ്പ് ഗോളത്തിന് സമാനമായ ഭൂമിയുടെ അകക്കാമ്പിന് പ്ലൂട്ടോയോളം വലിപ്പമാണുള്ളത്. മതിയാക്കിയാണ് തിരിഞ്ഞ് കറങ്ങാൻ തുടങ്ങിയിരിക്കുന്നത്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 5000 കിലോമീറ്റർ ആഴത്തിലാണ് ഭൂമിയുടെ ഉൾഭാഗം സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ആവരണത്തിനുള്ളിലുള്ള ദ്രാവകത്തിനുള്ളിൽ കഴിയുന്നതിനാൽ

ഭൂമിക്കുള്ളിലെ മറ്റൊരു ഗ്രഹമെന്നോണം ഇതിന് സ്വതന്ത്രമായി തിരിയാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുടെ അകക്കാമ്പ് എങ്ങനെയാണ് തിരിയുന്നതെന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ തർക്കം നിലനിൽക്കുന്നുണ്ട്.

ഗ്രഹത്തിൻ്റെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോൾ അകക്കാമ്പ് വേഗത്തിൽ കറങ്ങുമെന്നാണ് മുൻപ് കരുതപ്പെട്ടിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഭ്രമണം ചെയ്യുന്നതിന്റെ വേ​ഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും പഠനം പറയുന്നു.

നേച്ചർ ജേണലിലെ ഒരു പുതിയ പ്രബന്ധം ആണ് ഇക്കാര്യം രേഖപ്പെടുത്തുന്നത്. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.

ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു.

വിവിധ വൽക്കങ്ങളായാണ് ഭൂമിയുടെ ഘടന. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്.

മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെയാണ് ഭൂവൽക്കം. ഈ ഭാ​ഗത്തിന് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്. ഭാ​ഗത്ത് ദ്രവ ഇരുമ്പും നിക്കലും ഉൾപ്പെട്ടതാണ്.

ഈ ഭാ​ഗത്തെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) കനമുള്ള പാളിയാണ്. ചന്ദ്രൻ്റെ അത്രയും വലിപ്പമുള്ള ഈ ഭാ​ഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് അകക്കാമ്പിന്റെ ഭ്രമണം മന്ദ​ഗതിയിലാകാൻ കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭ്രമണം മന്ദ​ഗതിയിലായത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ​ഗവേഷകർ വ്യക്തമാക്കി.

ഭൂമി തിരിയുന്ന അതേദിശയിൽ തിരിഞ്ഞുകൊണ്ടിരുന്ന ഉൾക്കാമ്പ് 2009 ഓടെ ആ ചലനം അവസാനിപ്പിച്ച് എതിർദിശയിലേക്കുള്ള തിരിച്ചിൽ തുടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ സിയാഡോങും യി യാങും പറയുന്നത്.

അകക്കാമ്പ് മുന്നോട്ടും പിന്നോട്ടും തിരിയുന്നുണ്ടെന്നും 70 വർഷം കൊണ്ടാണ് ഒരു ചാക്രിക ചലനം അകക്കാമ്പ് പൂർത്തിയാക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഈ നിഗമനം അനുസരിച്ച് ഓരോ 35 വർഷം കൂടുമ്പോഴും അകക്കാമ്പിന്റെ ചലനദിശ മാറുന്നുണ്ടെന്നും ഇതിന് മുൻപ് ദിശമാറ്റം സംഭവിച്ചത് 1970 ലാണെന്നും റിപ്പോർട്ട് പറയുന്നു.

അള്‍ട്രാ ലോ വെലോസിറ്റി സോണ്‍

കോര്‍മേഖല അഥവാ അകക്കാമ്പിന്‍റെ ഏറ്റവും പുറത്ത് മാന്‍റിലിനോട് ചുറ്റപ്പെട്ട് നില്‍ക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഭൂമിയുടെ പുറമെയുള്ള ചലനങ്ങളുമായി താരതമ്യപ്പെടുത്തായാല്‍ നേരിയ തോതില്‍ മാത്രം ചംക്രമണം പോലുള്ള പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന ഭാഗം കൂടിയാണ്.

എന്നാല്‍ ഈ ഭാഗത്തു നിന്ന് പുറത്തേക്ക് വരുന്ന മാഗ്മ സൃഷ്ടിക്കുന്ന മാറ്റങ്ങളും സമ്മര്‍ദവുമാണ് അഗ്നിപര്‍വത സ്ഫോടനം മുതല്‍ ഭൂചലനം വരെയുള്ള പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നത്.

ഭൂമിയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാഗ്മ രൂപത്തിലുള്ള പാറകള്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണ് അള്‍ട്രാ ലോ വെലോസിറ്റി സോണ്‍. ഈ ഭാഗവുമായി ഹവായ് പ്രദേശത്തിലുള്ള അഗ്നിപര്‍വതങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് അള്‍ട്രാ വെലോസിറ്റി സോണിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇവിടെനിന്ന് തന്നെ ആരംഭിക്കാന്‍ ഗവേഷകര്‍ തീരുമാനമെടുത്തതും. ഇത്തരത്തില്‍ അഗ്നിപര്‍വതവുമായി നേരിട്ടുള്ള ബന്ധം അഥവാ മാഗ്മയ്ക്ക് പുറത്തു വരാനുള്ള നേരിട്ടുള്ള പാതകള്‍ ഈ പ്രദേശത്തെ ഹോട്ട് സ്പോട്ടുകളായി കണക്കാക്കാന്‍ കാരണമായിട്ടുണ്ട്.

ഹവായ് മേഖലയ്ക്ക് പുറമെ ഐസ്‌ലന്‍ഡാണ് ഈ രീതിയില്‍ മറ്റൊരു ഹോട്ട് സ്പോട്ടായി ശാസ്ത്രലോകം കണക്കാക്കുന്നത്. കാലാവസ്ഥ ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് ആദ്യ പഠനം ഹവായ്‌യിൽ നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

കോര്‍ ലീക്കിങ് എന്നാണ് മാന്‍റിലിനെ ഭേദിച്ച് ഭൂമിയുടെ ഏറ്റവും മുകളിലത്തെ പാളിയായ ക്രസ്റ്റിലേയ്ക്ക് മാഗ്മ എത്തുന്നതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അള്‍ട്രാ ലോ വെലോസിറ്റി സോണുകളാണ് ഇത്തരത്തില്‍ കോര്‍ ലീക്കിങ് എന്ന പ്രതിഭാസത്തിന് കാരണമായ ചോര്‍ച്ചയുടെ ഉറവിടങ്ങളായി ഗവേഷകര്‍ കണ്ടെത്തിയത്.

ഇലാസ്റ്റോ ഡൈനാമിക് സിമുലേഷന്‍സിന്‍റെ സഹായത്തോടെ ഈ ഭാഗത്തെക്കുറിച്ചുള്ള കംപ്യൂട്ടര്‍ ചിത്രങ്ങള്‍ തയാറാക്കിയാണ് നിലവില്‍ പഠനങ്ങള്‍ പുരോഗമിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ ഇവിടുത്തെ മാഗ്മയുടെ ചലനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ താരം ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ: വിവാഹ വാഗ്‌ദാനം​ നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സോഷ്യൽ മീഡിയ...

ഉറക്കത്തിനിടെ വെടിയേറ്റു, വില്ലൻ വളർത്തുനായ; വിചിത്ര വാദവുമായി യുവാവ്

സുഹൃത്തിനൊപ്പം കിടന്നുറങ്ങുന്നതിനിടെ വളർത്തുനായ തന്നെ വെടിവച്ചുവെന്ന വിചിത്ര വാദവുമായി യുവാവ്...

രജനിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ഇരിക്കൂര്‍ ഊരത്തൂരില്‍ ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച...

മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ്...

പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ 'എംപാ​ഗ്ലിഫ്ലോസിന്റെ '...

കോട്ടയം മെഡിക്കൽ കോളേജിൽ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാർ വസ്ത്രം മാറുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!