web analytics

കുറവില്ല…നാടുനീളെ പ്ലാസ്റ്റിക് മാലിന്യം; ഇനി കടുത്ത നടപടി; നിരോധിച്ചവ ഇവയൊക്കെ

പ്ലാസ്റ്റിക് പിടികൂടാനെന്നപേരിൽ പരിശോധന നടക്കുമ്പോഴും കച്ചവടസ്ഥാപനങ്ങളിൽ ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികൾ സുലഭം. ഈ പ്ലാസ്റ്റിക് കവറുകളെല്ലാം പിന്നീട് എവിടെയെത്തുന്നു…A case will be filed under the non-bailable section against those who throw garbage in public places

വഴിയോരങ്ങളിലും കനാലുകൾക്ക്‌ കുറെകെയുമെല്ലാം കുന്നുകൂടിക്കിടക്കുന്നതാണ് പിന്നീടുള്ള കാഴ്ച. വിനോദസഞ്ചാര കേന്ദ്രങ്ങളിൽപ്പോയാലും പ്ലാസ്റ്റിക് മാലിന്യം കിടപ്പുണ്ട്. കൃത്യമായ പരിശോധന നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും പലഭാഗങ്ങളിലും മാലിന്യം കുന്നുകൂടുന്നെന്ന പരാതികൾ കുറയുന്നില്ല.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്ലാസ്റ്റിക് നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്.
നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് തീരുമാനം.

പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, ഷോപ്പിങ് ബാഗ്, സ്‌ട്രോ, ഇല, സ്പൂണ്‍, തെര്‍മോക്കോള്‍ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്, അലങ്കാര വസ്തുക്കള്‍, 500 മില്ലി ലിറ്ററില്‍ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പികള്‍, ബ്രാന്‍ഡഡ് അല്ലാത്ത ജൂസ് പാക്കറ്റ്, പി.വി.സി ഫ്‌ളക്‌സ് സാമഗ്രികള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണികള്‍ തുടങ്ങിയവ നിരോധിച്ചവയില്‍ പെടും.

2020 ജനുവരിയില്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതാണ്. പക്ഷേ, നിരോധിത പ്ലാസ്റ്റിക് ഇനങ്ങളെല്ലാം തന്നെ ഇപ്പോള്‍ സുലഭം. കേരളത്തില്‍ ഉല്‍പാദനമില്ല. പക്ഷേ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നു. തുടര്‍ച്ചയായി മൂന്നു തവണ പിടികൂടിയാല്‍ അരലക്ഷം രൂപ പിഴയും കടയുടമയുടെ ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ.

മാലിന്യം പൊതുസ്ഥലത്തു തള്ളുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. പുനരുപയോഗം സാധ്യമല്ലാത്ത, 50 മൈക്രോണില്‍ താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് നിരോധിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാത്തവരല്ല മലയാളികള്‍. നിരോധിത പ്ലാസ്റ്റിക് ഇനങ്ങള്‍ കാലങ്ങളോളം നശിക്കാത്തവയാണ്. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കി വെക്കുന്ന ആഘാതം ചെറുതല്ല. പക്ഷേ, ആരും കാര്യമാക്കുന്നില്ലെന്നു മാത്രം.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

നേമത്ത് പോര് മുറുകുന്നു! ‘വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ’; വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ

നേമത്ത് പോര് മുറുകുന്നു! 'വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ';...

Related Articles

Popular Categories

spot_imgspot_img