News4media TOP NEWS
12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

പാളയം ഏരിയാ സമ്മേളനത്തിന് നടുറോഡിൽ സ്റ്റേജ്, അതും കോടതി പരിസരത്ത്; 500 പേർക്കെതിരെ കേസ്; അനുമതി വാങ്ങിയിരുന്നെന്ന് സി.പി.എം

പാളയം ഏരിയാ സമ്മേളനത്തിന് നടുറോഡിൽ സ്റ്റേജ്, അതും കോടതി പരിസരത്ത്; 500 പേർക്കെതിരെ കേസ്; അനുമതി വാങ്ങിയിരുന്നെന്ന് സി.പി.എം
December 6, 2024

തിരുവനന്തപുരം: സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സിപിഎമ്മിന്റെ പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂർ കോടതി പരിസരത്താണ് റോഡിന്റെ ഒരു ഭാഗം അടച്ച് സ്റ്റേജ് നിർമ്മിച്ചത്.

മാധ്യമങ്ങളിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വഞ്ചിയൂർ പൊലീസ് സ്വമേധയാ കേസെടുത്തത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്.

അനധികൃത സംഘം ചേരൽ, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് പോലീസ്കേസ് എടുത്തത്.

വഞ്ചിയൂർ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടിയാണ് സമ്മേളന വേദി ഒരുക്കിയത്. അധികൃതരിൽനിന്ന് യാതൊരു വിത അനുമതിയും വാങ്ങാതെയാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചതെന്ന വാർത്ത പുറത്തുവന്നിരുന്നു. നേരത്തെ ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു പൊലീസ് സ്വീകരിച്ചത്.

വേദിക്ക് സമീപം ആശുപത്രിയും സ്‌കൂളും ഉണ്ട്. റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീർത്തതോടെ വൻ ഗതാഗതക്കുരുക്കായിരുന്നു. ആംബുലൻസുകൾ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഗതാഗത കുരുക്കിൽപ്പെട്ടത്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വാഹനങ്ങളിൽ കുടുങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആണ് ഇവിടെ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്ലാ അനുമതിയും വാങ്ങിയാണ് പന്തൽ കെട്ടിയിരിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകർ അറിയിച്ചത്.

Related Articles
News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

News4media
  • Kerala
  • News

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമ...

News4media
  • Kerala
  • Top News

കരുനാഗപ്പള്ളി സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ‘സേവ് സിപിഎം’ പോസ്റ്ററുകള്‍; ഏകപക്ഷീയമായി കാര...

News4media
  • Kerala
  • News

കള്ളവോട്ട് ആര് ചെയ്തു! കോൺ​ഗ്രസ് പറയുന്നു സിപിഎമ്മാണെന്ന്, സിപിഎമ്മും വിമതരും പറയുന്നു കോൺ​ഗ്രസാണെന്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]