പോത്തിനോട് ഈ ചതി വേണ്ടായിരുന്നു; ഒരു തുള്ളി മദ്യം കിട്ടാത്ത ഈ നാട്ടിൽ എങ്ങനെ നിൽക്കും; ദിവസവും കുടിച്ചിരുന്നത് അഞ്ചു കുപ്പി ബിയർ; മദ്യമില്ലാത്ത സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്തിൻ്റെ അവസ്ഥ

പട്‌ന: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്ത് മദ്യം കിട്ടാതെ വിഷാദത്തിൽ. വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന പോത്ത് മേളയിലെത്തിയത്.

എന്നാൽ സോനെപൂരിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്‌ക്കും രാജ ആകെ വിഷമത്തിലാണ് .

കൂറ്റൻ ശരീരവും നീളമുള്ള തലയും കഴുത്തും മൂർച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തിൽപ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിച്ചിരുന്നത്.

പ്രതിദിനം 10 ലിറ്റർ പാലും 10 കിലോ ആപ്പിളും ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പും ഉയർന്ന നിലവാരമുള്ള കാലിത്തീറ്റ എന്നിവയും ഇതിന് നൽകുന്നുണ്ട് .

ഉടമ രാം ജതൻ യാദവ് പറയുന്നത് ഇങ്ങനെ. ‘ “ഞങ്ങളുടെ വീട്ടിൽ സാധാരണ ഉയർന്ന ഗുണമേന്മയുള്ള കാലിത്തീറ്റയ്‌ക്കൊപ്പം ഞങ്ങൾ ദിവസത്തിൽ രണ്ടുതവണ ബിയർ നൽകാറുണ്ടായിരുന്നു. എന്നാൽ ഇവിടെ, നിലവിലുള്ള മദ്യനിരോധനം കാരണം ഞങ്ങൾക്ക് ബിയർ നൽകാൻ കഴിയില്ല. അത് സങ്കടകരമാണ്,” രാം ജതൻ യാദവ് പറഞ്ഞു.

ബിയർ ഉപഭോഗം പോത്തിന്റെ ദഹനവ്യവസ്ഥയെ ഉത്തേജ്ജിപിക്കുന്നുവെന്നും , തിളക്കം നൽകുന്നുവെന്നുമാണ് രാം ജതൻ പറയുന്നത് . മാത്രമല്ല “ബിയർ ഉപഭോഗം രാജയ്‌ക്ക് ക്ഷീണം അകറ്റുന്നുണ്ടായിരുന്നു, എന്നാൽ അത് കിട്ടാത്തത് രാജയെ വിഷാദത്തിലാക്കുന്നു ,” രാം ജതൻ യാദവ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img