web analytics

ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം

ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം

നിലമ്പൂർ: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കൽ കുടുംബക്ഷേത്രത്തിൽ കരടിയുടെ ആക്രമണം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് അകത്തുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.

പ്രതിഷ്ഠകൾ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.

വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു.

മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരു ക്ഷേത്രത്തിൽ നടന്നിരുന്നു. തുടർച്ചയായി ഇത്തരം സംഭവമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ.

Read More: ഈ സുവർണാവസരം പാഴാക്കരുത്;
സത്യനെ അനുകരിച്ചാല്‍ ഒരുപവന്‍ സമ്മാനം

വന്യജീവി ആക്രമണം തടയൽ ; പരിഹാരത്തിന് കൂട്ടാക്കാതെ കേന്ദ്രം

അപകടകാരികളായ വന്യജീവികളെ കൊന്ന്‌ കർഷകന്‌ ആശ്വാസമേകാനും ശാശ്വതപരിഹാരം കാണാനുമുള്ള സംസ്ഥാനസർക്കാരിന്റെ ഇടപെടലുകൾക്ക്‌ കേന്ദ്രം വീണ്ടും വിലങ്ങുതടിയാവുകയാണെന്ന് വിമർശനമുണ്ട്.

വനം– വന്യജീവി സംരക്ഷണനിയമത്തിലെ ഒന്ന്‌, രണ്ട്‌ പട്ടികകളിൽപ്പെട്ട എല്ലാ മൃഗങ്ങളും വനത്തിനകത്തായാലും പുറത്തായാലും വന്യജീവികളാണ്‌. ഈ നിയമത്തിൽ മാറ്റംവരുത്താനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്‌.

അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സർക്കാരിന്‌ വെടിവച്ചുകൊല്ലാമെന്ന്‌ പറയുമ്പോഴും ഇവിടെ നടപടിക്രമങ്ങൾ സങ്കീർണമാണ്‌. കടുവയോ പുലിയോ നാട്ടിലിറങ്ങിയാൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ പ്രതിനിധി, മൃഗഡോക്‌ടർ, തദ്ദേശസ്ഥാപനത്തിന്റെയും എൻജിഒയുടെയും പ്രതിനിധി, ഡിഎഫ്‌ഒ എന്നിവരുൾപ്പെട്ട ആറംഗസമിതി രൂപീകരിക്കണം.

ശാശ്വതപരിഹാരം കാണാൻ സംസ്ഥാനത്തിന്‌ കഴിയില്ല

ആക്രമണം നടത്തിയ വന്യജീവിയെ കാമറയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ്‌ കെണിയൊരുക്കണം, 144 പ്രഖ്യാപിച്ച്‌ ജനങ്ങളെ നിയന്ത്രിക്കണം, കെണി ഫലപ്രദമായില്ലെങ്കിൽ മാത്രം മയക്കുവെടി വയ്‌ക്കാം, മയക്കുവെടിവയ്‌ക്കുമ്പോൾ വന്യമൃഗം ആരോഗ്യവാനോ എന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കണം,

ശേഷം റേഡിയോ കോളർ ഘടിപ്പിച്ച്‌ വനത്തിനുള്ളിലേക്ക്‌ തുറന്നുവിടേണ്ടതാണ്. എന്നാൽ ഇത്‌ ലഘൂകരിക്കാനുള്ള നിയമഭേദഗതികൾക്ക്‌ കേന്ദ്രം തയ്യാറാകാത്തിടത്തോളംകാലം ശാശ്വതപരിഹാരം കാണാൻ സംസ്ഥാനത്തിന്‌ കഴിയില്ല.

കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം തള്ളി. എന്നാൽ, സംസ്ഥാനസർക്കാരിന്റെ മേൽ കുറ്റമാരോപിച്ച്‌ ജനങ്ങളെ കബളിപ്പിക്കുകയാണ്‌ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്‌ പറഞ്ഞു.

Read More: എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും…ഇത് കോപ്പിയടിച്ചത് തന്നെ; എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എയറിൽ

കേന്ദ്രസർക്കാർ നിലപാട് 
അംഗീകരിക്കാനാകില്ല : എ കെ ശശീന്ദ്രൻ

വന്യജീവി വിഷയത്തിൽ കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രിയുടെ പ്രതികരണം അർധസത്യം മാത്രമാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതാണിത്, എന്നാൽ വെടിവയ്ക്കാൻ കേന്ദ്രം പറയുന്ന ചട്ടം അപ്രായോഗികമാണ്.

കടുവ, പുലി എന്നിവ ജനവാസകേന്ദ്രങ്ങളിലെത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാനാകില്ലെന്നും അപഹാസ്യമായ ഉപാധികളാണ് വച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിർദേശം പാലിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. അത്‌ ജനങ്ങളുടെ പ്രതിഷേധത്തിന്‌ ഇടയാക്കുന്നു. കേന്ദ്രനീക്കം കേരള സർക്കാരിനെതിരെയാണ്‌.

സംസ്ഥാനത്ത്ആകെയുള്ള വനാതിർത്തിയിൽ 70 ശതമാനത്തിലാണ് വേലിയുള്ളത്‌. അതിൽ 20 ശതമാനം പ്രവർത്തനരഹിതമാണ്. ഇത് പ്രവർത്തനക്ഷമമാക്കും. ബാക്കിയിടത്ത് വേലി കെട്ടാൻ ടെൻഡർ വിളിക്കും.

നിലവിലെ കേന്ദ്ര ചട്ടത്തിൽ ഇളവ് വേണമെന്നും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിന്റെ ദുരന്തമാണ് മലയോര ജനത അനുഭവിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട്‌വ്യക്തമാക്കി.

English Summary:

A bear attack was reported at the Paraykkal family temple in Pottikkal, Pookkottumpadam, Malappuram. The bear reportedly broke down the temple door and caused extensive damage inside.

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; നാളെ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയ്ക്കും അധികൃതരുടെ വാഗ്ദാന ലംഘനത്തിനുമെതിരെ കണ്ണൂർ ജില്ലയിൽ...

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു വാളയാർ: പാലക്കാട് വാളയാർ...

ശബരിമല സ്വർണക്കവർച്ച; ‘പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ആശങ്കയില്ല, ആരും രക്ഷപെടില്ല’

ശബരിമല സ്വർണക്കവർച്ച; ‘പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ആശങ്കയില്ല, ആരും രക്ഷപെടില്ല’ കൊച്ചി: ശബരിമല...

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ നീന്തി; 13കാരൻ ഓസ്റ്റിൻ ലോകഹീറോ

ലൈഫ് ജാക്കറ്റ് പോലും ഊരിമാറ്റി, കടൽച്ചുഴിയിൽപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ 4 കിലോമീറ്റർ...

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും രണ്ടുമല്ല ഇരുന്നൂറിലേറെ

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും...

അറബിക്കടലിൽ കനത്ത യുദ്ധഭീതി! ഇറാന്റെ അത്യാധുനിക ഡ്രോൺ വെടിവെച്ചിട്ട് അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേൽപ്പിച്ച് അറബിക്കടലിൽ അമേരിക്കയും ഇറാനും...

Related Articles

Popular Categories

spot_imgspot_img