കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത വയോധിനാണ് മർദ്ദനത്തിനിരയായത്. ടിടിഇ വിനോദ് ആണ് മർദ്ദിച്ചത്.
ബോഗി മാറി കയറി എന്ന് പറഞ്ഞുകൊണ്ട് ടിടിഇ വയോധികനെ ഷർട്ടിൽ പിടിച്ചു വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. മാവേലിക്കരയിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്ത വയോധികനെ ചങ്ങനാശ്ശേരിയിൽ വെച്ചാണ് ടിടിഇ മർദ്ദിക്കുന്നത്.