സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി ! ഉള്ളിലുള്ള അത്ഭുതക്കാഴ്ചകൾ വെളിപ്പെടുത്തി ഗവേഷകർ

4000 വർഷം പഴക്കമുള്ള നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ നിന്നും പുരാവസ്തു ഗവേഷകർ . ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര് നൽകിയിരിക്കുന്നത്. ബിസി 2400 -ൽ ജനവാസമുണ്ടായിരുന്ന ഈ നഗരം പിന്നീട് ബിസി 1400-ഓടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. A 4,000-year-old city has been discovered in Saudi Arabia

50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ ഘടനയാണ് ഈ സൈറ്റിന്‍റേത്. ഏകദേശം 500 ഓളം ആളുകൾ ഇവിടെ താമസിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. വാസ്തുവിദ്യാ വിദഗ്‌ദ്ധനായ ഗില്ലൂം ചാർലൂക്‌സിന്‍റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച്, സൗദി സംഘം സൈറ്റിന്‍റെ ആകാശ സർവേകൾ നടത്തി.

ഏകദേശം 2.6 ഹെക്ടറാണ് വിസ്തൃതി. ഞങ്ങളുടെ ആസൂത്രിത ക്രമീകരണം, താമസസ്ഥലത്ത് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കൽ, പ്രതിരോധവും സാമൂഹികവുമായ ഇടപെടലുകൾ എന്നീ കാര്യങ്ങളിലേക്ക് എല്ലാം വെളിച്ചം വീശുന്നതാണ് സൈറ്റിന്‍റെ ഘടന.

നാടോടി ജീവിതത്തിൽ നിന്ന് ചിട്ടയായ ജീവിതശൈലിയിലേക്കുള്ള ആദ്യകാല വെങ്കല യുഗത്തിന്‍റെ പരിവർത്തന കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലമാണ് ഇതെന്നാണ് ഗവേഷകർ അവകാശപ്പട്ടു. പിയർ റിവ്യൂഡ് ജേണലായ പ്ലസ് വണ്ണിലാണ് (PLOS ONE) ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

യുകെയിൽ നടുറോഡിൽ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം..! പിന്നിൽ….

യു.കെ.യിൽ റോണ്ടഡ ടൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിൽ നടന്ന വെടിവെപ്പിൽ യുവതി...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

വയലറ്റ് വസന്തം കാണാൻ മൂന്നാറിലേക്ക് പോകുന്നവർ നിർബന്ധമായും തൊപ്പിയും സൺഗ്ലാസും ധരിക്കണം; കാരണം ഇതാണ്

തി​രു​വ​ന​ന്ത​പു​രം: മൂന്നാറിന് ഓരോ കാലത്തും ഓരോരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ...

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

Related Articles

Popular Categories

spot_imgspot_img