നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച നിലയിൽ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അഞ്ജലിയെ (28) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകരയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് അഞ്ജലി തൂങ്ങി മരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും യുവതിയോടൊപ്പം ഇവിടെ താമസിച്ചിരുന്നു.
എന്നാൽ ശനിയാഴ്ച അഞ്ജലി അവധിയെടുക്കുകയും മറ്റുള്ളവർ ജോലിക്കു പോകുകയും ചെയ്തിരുന്നു. ഏറെ സമയമായിട്ടും അഞ്ജലിയെ പുറത്തു കാണാത്തതോടെ അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറിയിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തൊടുപുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ
തൊടുപുഴ: യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം.
ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശിവഘോഷിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവതി മുറിയിൽ മരിച്ച നിലയിലായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Summary: A 28-year-old nurse, Anjali from Attingal, was found hanging at her paying guest accommodation in Neyyattinkara, Thiruvananthapuram.