web analytics

വിജയ്‌യുടെ ചെന്നൈ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി

വിജയ്‌യുടെ ചെന്നൈ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി. 24 വയസ്സുള്ള യുവാവാണ് വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയത്.

സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് പറയുന്നു. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്.

വിജയ് ഉടന്‍ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുണ്‍ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്‌പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും, വീടിന്റെ ടെറസ് ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും അധികൃതര്‍ അന്വേഷിച്ചു വരികയാണ്. അതെസമയം വിജയ് ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂനിയർ എൻടിആറിന് പരിക്ക്

പരസ്യചിത്ര ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. താരത്തിന്റെ ടീം തന്നെയാണ് അപകടവിവരം അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു. ‘ഇന്ന് ഒരു പരസ്യചിത്രീകരണത്തിനിടെ എന്‍ടിആറിന് നിസ്സാരമായി പരിക്കേറ്റു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടുത്ത രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമത്തിലായിരിക്കും’.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കി.

‘വാര്‍ 2’ ആണ് ജൂനിയര്‍ എന്‍ടിആറിന്റെ ഒടുവിലിറങ്ങിയ ചിത്രം. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊരുങ്ങുകയാണ് അദ്ദേഹം.

‘ഡ്രാഗണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറങ്ങും എന്നാണ് സൂചന. നെല്‍സണ്‍ ദിലീപ് കുമാറിന്റെ പേരിടാത്ത ഒരു ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Summary: A 24-year-old man breached Y-category security and trespassed into Tamil actor and politician Vijay’s residence in Chennai, raising serious security concerns.



spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ പന്താടിച്ച് തമ്മിലിടി

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ...

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ…

പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ… തൃശൂർ: നടിയെ...

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി കൊല്ലം∙...

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ?

മരിച്ച് അഞ്ചാംനാള്‍ വീട്ടിലെ രണ്ട് മുറികള്‍ പെയിന്റടിപ്പിച്ചു; അജിത്തിന്റെ മരണം കൊലപാതകമോ? തദ്ദേശതിരഞ്ഞെടുപ്പിൽ...

ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍: അന്വേഷണം

ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ ഇടുക്കി നെടുങ്കണ്ടത്ത് വീട്ടമ്മയെ പടുതാക്കുളത്തില്‍...

Related Articles

Popular Categories

spot_imgspot_img