വയനാട്, ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

കൽപ്പറ്റ: വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു.

പിതാവിനൊപ്പം പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സൽമാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

ഒറ്റ നോട്ടത്തിൽ ചീര കൃഷി ; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും; സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട

തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച്...

ഇസ്രയേലില്‍ സ്ഫോടന പരമ്പര; നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസ്സുകൾ പൊട്ടിത്തെറിച്ചു: ജാഗ്രതാ നിർദേശം

ഇസ്രയേലില്‍ സ്ഫോടനപരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്‌യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി...

അടിക്കടി വിവാദങ്ങൾ; പിഎം ആർഷോ മാറുമോ?എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ...

‘കട്ടിങ് സൗത്തി’നെതിരെ വാർത്ത, കോടതി നിർദേശം ലംഘിച്ചു; കർമ്മ ന്യൂസിനെതിരെ വടിയെടുത്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച്...

പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നതുവരെയുള്ള വഴിയറിയാൻ ഒറ്റ ക്ലിക് മതി ; വ്യാജന്മാരെ പിടികൂടാൻ ബെവ്‌കോ

തിരുവനന്തപുരം: വ്യാജമദ്യം തടയുക എന്ന ലക്ഷ്യത്തോടെ ക്യൂആർ കോഡുമായി ബെവ്കോ. ഈ...

Related Articles

Popular Categories

spot_imgspot_img