ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ല; മൊഴിമാറ്റി പതിനാല് വയസുകാരൻ
കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് തനിക്ക് നിർബന്ധിച്ച് ലഹരി നൽകിയെന്ന മൊഴിമാറ്റി പതിനാല് വയസുകാരൻ. ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്നാണ് കുട്ടി പറയുന്നത്.
ഈ മൊഴി മാറ്റത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അമ്മുമ്മയുടെ ആൺസുഹൃത്ത് തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം. തനിക്ക് പല തവണ മദ്യം നൽകിയതായാണ് 14 കാരൻ മൊഴി നൽകിയിരുന്നത്. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രവീൺ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നായിരുന്നു പരാതി.
കുട്ടിയുടെ പിറന്നാൾ ദിവസം പ്രവീൺ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നു. കൂട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്‍റെ മാതാപിതാക്കൾ ആണ് പ്രവീണിനെതിരെ പരാതി നൽകിയത്.
അച്ചൻ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പരാതിക്ക് പിന്നാലെ പ്രവീൺ അലക്സാണ്ടർ എന്നയാളെ എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമുണ്ടായതായി കുട്ടിയുടെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു.
എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തി ഉദ്യോഗസ്ഥൻ; ഡ്യൂട്ടി നൽകിയ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തു; നടപടിയുമായി പോലീസ്
വർക്കല: എക്സൈസ് ഓഫിസിൽ മദ്യപിച്ചെത്തിയ പ്രിവന്റീവ് ഓഫിസർ എക്സൈസ് ഇൻസ്പെക്ടറെ അസഭ്യം വിളിച്ചു കയ്യേറ്റത്തിനു മുതിർന്നതായി പരാതി.
എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്റെ പരാതിയിൽ പ്രിവന്റീവ് ഓഫിസർ ജസീനെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മഫ്ടിയിൽ പരിശോധനയ്ക്കു തയാറാകാൻ ഇൻസ്പെക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും ജസീൻ മദ്യപിച്ച് ആണ്ഓഫിസിൽ എത്തിത്.
ഇത് സൂര്യനാരായണൻ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിന്നാലെ ജസീൻ കയ്യേറ്റത്തിനു മുതിർന്നു. സഹപ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും ജെസീൻ പിന്മാറാൻ കൂട്ടാക്കിയില്ല.
ഇതോടെ,സൂര്യനാരായണന്റെ പരാതിയിൽ ഇയാളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും എക്സസൈസ് ഇൻസ്പെക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജസീന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയുടെ മാല മോഷ്ടിച്ചു; സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
പാലക്കാട്: ആലത്തൂരിൽ മാല മോഷ്ടിച്ച സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്തിനെയാണ് അറസ്റ്റ് ചെയ്തത്.
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് സമ്പത്ത് മോഷ്ടിച്ചത്. ഈ മാല ഇയാൾ 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി സമ്പത്ത് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടി.
തുടർന്ന് വീടിന്റെ സമീപത്ത് എത്തിയതോടെ പ്രതി സമ്പത്ത് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് അടുത്തുള്ള ജ്വല്ലറിയിൽ ഈ മാല വിൽക്കുകയും ചെയ്തു.
Summary: A 14-year-old boy retracted his statement that his grandmother’s male friend forced him to take drugs, now claiming no one compelled him. Following this, police released Thiruvananthapuram native Praveen from custody.